Wednesday, May 4, 2011

ഞാന്‍ !

ഞാന്‍ !

അന്ന് നിങ്ങളെ ഭയന്ന് എന്‍റെ

മിഴികള്‍ ഞാന്‍ ഇറുകെ ചിമ്മിയിരുന്നു ...

ദ്രവിച്ചു തുടങ്ങിയ സ്വപ്നങ്ങളുടെ വിഴുപ്പു ഭാണ്ഡം ..

അതൊരു താങ്ങാ ഭാരമായി കടലാസ് താളുകളില്‍ കോറിയിട്ടു

എവിടെയൊക്കെയോ ചിതറി വീണ പാഴ് ചിത്രങ്ങള്‍ ...

അതാണ്‌ പ്രതീക്ഷകള്‍ ...!

സ്വപ്ന കോട്ട തീര്‍ത്ത പുറം തോടില്‍ ഒളിക്കും

ഒരു കുഞ്ഞു ശലഭം പോലെ ഇന്ന് ഞാന്‍

പിച്ച വെയ്ക്കാന്‍ നോക്കുന്നു

വ്യധാ പാഴ് ശ്രമം !

വെട്ടി അകറ്റിയ ചിറകുമായ് ഞാന്‍ ഇവിടെ

തനിയെ കേട്ടുകൊണ്ടിരിക്കുന്നു

ബന്ധനത്തിന്‍ ചങ്ങലകിലുക്കം ...!

ഇരുളിന്‍ കരങ്ങളെ വകഞ്ഞു മാറ്റും

യാഥാര്‍ത്യങ്ങള്‍ തന്‍ സംഗമ കേന്ദ്രം

ഇവിടമാണ് എന്‍റെ സുന്ദര സ്വപ്ന ഭവനം !

വെള്ള പൂശിയ കൊച്ചു വീട്

എന്നിലെ എന്നെ തിരിച്ചറിഞ്ഞു കൊണ്ട്

നേര്‍ത്ത നീല ജാലക വിരികള്‍ വകഞ്ഞു മാറ്റി

വരുന്നു ഞാന്‍

എന്നിലെ എന്നെ കൊതിച്ചു കൊണ്ട്

ഇതൊരു അപൂര്‍ണ്ണ സുന്ദര സ്വപ്നമാനെങ്കിലും !