Monday, June 6, 2011

ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !

പവിത്രമാണ് പ്രണയം !ചില്ലുടഞ്ഞുപോയി മങ്ങിയ
കാഴ്ചയിലൂടെ കാണാന്‍ പറ്റാത്തതാണ് പ്രണയം!
അനശ്വരമാണ് പ്രണയം !
ത്യാഗമാണ് പ്രണയം!
സുഗന്ധമാഴയാണ് പ്രണയം !
എന്നാല്‍ അവനൊരിക്കലും അവളെ പ്രണയിചിരുന്നില്ല പോലും!
മലമുകളില്‍ സൂര്യന്‍ ഉതിക്കുമ്പോഴും
മഞ്ഞില്‍ പെയ്തുകൊഴിഞ്ഞ ഇലകള്‍ക്കിടയിലൂടെ
വെളിച്ചം നിഴല്‍ചിത്രങ്ങള്‍ വരയ്ക്കുംബോഴും
ഇരുട്ടില്‍ മിന്നാമിന്നികള്‍ തണുത്ത മേനിയില്‍
പൂക്കളങ്ങള്‍ തീര്‍ക്കുമ്പോഴും
അവളുണ്ടായിരുന്നു എന്നും അവന് അരികില്‍
അവന്‍റെ ഹൃദയ താളം അറിഞ്ഞുകൊണ്ട്
അവന്‍റെ സ്വരം ഉണരാത്ത പാട്ടില്‍ ലയിച്ച്‌
അവനോടു കണ്ണില്‍ നോക്കി കഥ പറഞ്ഞ്‌
അവളുണ്ടായിരുന്നു അവന്‍റെ ഓരോ അണുവിലും
അവളുടെ കവിതകളായിരുന്നു
അവന്‍റെ ജീവന്‍ !
എന്നാല്‍ അവന്‍ അവളെ ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !

urul pottiya jeevitham...

ഉദയവും ആസ്തമയും എന്തെന്ന് അറിയാതെ

മരണത്തിന്റെത് പോലുള്ള തണുപ്പാല്‍ ചുറ്റപ്പെട്ട

എന്‍റെ ദിനരാത്രങ്ങള്‍ !

ഇരുള്‍ മൂടിയ നയനങ്ങളും

അതില്‍ നിന്ന് അടര്‍ന്നു വീഴും

ചുടുനീര്‍ കണങ്ങളും

നിറഭേദങ്ങള്‍ തിരിച്ചറിയാനാകാതെ

എന്‍റെ മങ്ങിയ മനസ്സും

എന്‍റെ രാവുകളും പകലുകളും

എന്നില്‍ അറിയാതെ കാലം

എന്‍റെ ശിരസ്സില്‍ തീര്‍കുന്ന

വെള്ളിനൂലുകള്‍ ...!

ഞാന്‍ പോലും അറിയാതെ എറിഞ്ഞു തീരുമെന്‍ ജന്മം !

പണ്ട് ഒരു പെരുമഴ കാലത്തില്‍

വിധി തന്‍ നേരം പോക്കില്‍

ഉരുള്‍ പൊട്ടി തകര്‍ന്നോലിച്ചു

പോയൊരെന്‍ kunju

സ്വപ്‌നങ്ങള്‍ കൊണ്ട് നെയ്തൊരു

ജീവിതം enna pattu തൂവാല !

ഒരു നിമി നേരത്തേ സുഖ

ലഹരിക്കായ്

ദിക്കേതെന്നു അറിയാതെ

ദിശ ഏതെന്നു നോക്കാതെ

ആഞ്ഞു തുഴഞ്ഞ ചങ്ങാടം !

ചിന്നി ചിതറി ആ ഉരുല്പോട്ടലില്‍

എന്‍റെ kunju സ്വപ്നങ്ങളും

ചോരയും നീരും

ചിറകു മുള പൊട്ടാതെ എന്‍റെ

അല്പമാം മോഹങ്ങളും ...

ഇന്നും തുടികൊട്ടി പെയ്യുന്ന

വര്‍ഷ സന്ധ്യകളില്‍

കേള്‍കുന്നു ഞാന്‍ ഇന്നും

ആ തണുപ്പാല്‍ വിരുങ്ങലിച്ച

pralayathinte ഹൂങ്ങാരം !

വേദനകള്‍ എല്ലാം ഒരു

ചുടു kannuneer തുള്ളിയില്‍

ഒളിപ്പിച്ചു ഞാന്‍
കണ്ണുനീര്‍ വീണു നനഞ്ഞ
പുതപ്പിനുള്ളില്‍
തേങ്ങലായ് vingi viraykkum
dehathinte താളം !
ജീവിതം ഒരു രാത്രിയില്‍
ഉരുള്‍ പൊട്ടുമ്പോള്‍ ഉള്ള താളം !
ente ജീവിത താളം ..

Thursday, June 2, 2011

mazha enikku nalkiyathu ....

ഇപ്പൊ ഇവിടെ മഴയുടെ ശബ്ദം മാത്രേയുള്ളൂ ..ഇരുട്ടിനും സുഖമുള്ള തണുപ്പ്..എന്നെ  "ആത്താ" എന്ന് നീട്ടിവിളിക്കുന്ന വിക്രുതികളുടെ ശബ്ദകോലാഹലം ഇല്ല ..അവര്‍ രണ്ടുപേരും കൂടി രണ്ടു ലവ് ബെര്‍ഡ്സിനെ വളര്‍ത്തുന്നുണ്ട് ..അടുത്ത ആള്‍പെരുമാറ്റം കേട്ടാല്‍ അപ്പൊ തുടങ്ങും കിന്നാരം ..ഇപ്പൊ അധാണ് ഈ വീട്ടില്‍ ആളുണ്ട് എന്നതിനുള്ള ആകെയുള്ള ഒരു  adayaalam !
 എഴുതാനോ വായിക്കാനോ ഇരിക്കുമ്പോള്‍ മാത്രമേ ഈ ഏകാന്തത ചേരു...ജോലിയൊക്കെ കഴിഞ്ഞാല്‍ ചുറ്റുമുള്ള ലോകം എന്നിലേക്ക്‌ കൂടുതല്‍ ചുരുങ്ങുന്നത് പോലെ തോന്നും ..ഒടുവില്‍ പുസ്തകങ്ങള്‍ തന്നെ ശരണം ! അതും കഴിഞ്ഞാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞു കിടക്കുന്നതുപോലെ കാലുകള്‍ ചുരുക്കി അടുപ്പിച്ചു കിടക്കും ..പുറത്തെ മഴയുടെ സംഗീതവും കേട്ട്..ഇന്ന് എന്റെ മോന് വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ട് ..അവിടെയും ഇവിടെയും ഒക്കെ അവന്‍റെ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്നു..  മോളുടെ മുറി പിന്നെ എന്നും അവള്‍ അടുക്കിപ്പെറുക്കി വച്ച നിലയില്‍ തന്നെ ആ ഒരേ നിറത്തിലുള്ള ജാലക വിരികളും ഒരേ സ്ഥാനത്ത് നിലകൊള്ളുന്ന കട്ടിലും മേശയും ഒക്കെ കാണുമ്പോള്‍ തന്നെ ഒരു മടുപ്പാണ്..ആള്‍പാര്‍പ്പില്ലാത്ത പോലെ..idaykkide  kattilinteyum  ezhuth  meshayudeyum  disha  maattiyidunnathu  enikkishtamaanu