Monday, June 6, 2011

ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !

പവിത്രമാണ് പ്രണയം !ചില്ലുടഞ്ഞുപോയി മങ്ങിയ
കാഴ്ചയിലൂടെ കാണാന്‍ പറ്റാത്തതാണ് പ്രണയം!
അനശ്വരമാണ് പ്രണയം !
ത്യാഗമാണ് പ്രണയം!
സുഗന്ധമാഴയാണ് പ്രണയം !
എന്നാല്‍ അവനൊരിക്കലും അവളെ പ്രണയിചിരുന്നില്ല പോലും!
മലമുകളില്‍ സൂര്യന്‍ ഉതിക്കുമ്പോഴും
മഞ്ഞില്‍ പെയ്തുകൊഴിഞ്ഞ ഇലകള്‍ക്കിടയിലൂടെ
വെളിച്ചം നിഴല്‍ചിത്രങ്ങള്‍ വരയ്ക്കുംബോഴും
ഇരുട്ടില്‍ മിന്നാമിന്നികള്‍ തണുത്ത മേനിയില്‍
പൂക്കളങ്ങള്‍ തീര്‍ക്കുമ്പോഴും
അവളുണ്ടായിരുന്നു എന്നും അവന് അരികില്‍
അവന്‍റെ ഹൃദയ താളം അറിഞ്ഞുകൊണ്ട്
അവന്‍റെ സ്വരം ഉണരാത്ത പാട്ടില്‍ ലയിച്ച്‌
അവനോടു കണ്ണില്‍ നോക്കി കഥ പറഞ്ഞ്‌
അവളുണ്ടായിരുന്നു അവന്‍റെ ഓരോ അണുവിലും
അവളുടെ കവിതകളായിരുന്നു
അവന്‍റെ ജീവന്‍ !
എന്നാല്‍ അവന്‍ അവളെ ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !

1 comment:

Unknown said...

സോഫിയ: പ്രണയം മനസിന്റെ സ്ഥിതിവിശേഷം ആണു. ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ.. എന്നു പറയുമ്പോളല്ല പ്രണയം കാണുന്നതു.. അതു ഹൃദയതിന്റെ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ചേതോവികാരം ആണു..അതിന്റെ ചാപല്യങ്ങൾ കാണൂമ്പോൾ അതാണു പ്രണയം എന്നു നാം സങ്കൽ‌പ്പിക്കുന്നു. തെറ്റിദ്ധരിക്കുന്നു.അതു ഒരിക്കലും രണ്ടു ജീവിതങ്ങൾ ഒരു കൂരയുടെ താഴെ വസിക്കുമ്പോൾ പൂർണ്ണമാകുന്നും ഇല്ല.