Monday, June 6, 2011

urul pottiya jeevitham...

ഉദയവും ആസ്തമയും എന്തെന്ന് അറിയാതെ

മരണത്തിന്റെത് പോലുള്ള തണുപ്പാല്‍ ചുറ്റപ്പെട്ട

എന്‍റെ ദിനരാത്രങ്ങള്‍ !

ഇരുള്‍ മൂടിയ നയനങ്ങളും

അതില്‍ നിന്ന് അടര്‍ന്നു വീഴും

ചുടുനീര്‍ കണങ്ങളും

നിറഭേദങ്ങള്‍ തിരിച്ചറിയാനാകാതെ

എന്‍റെ മങ്ങിയ മനസ്സും

എന്‍റെ രാവുകളും പകലുകളും

എന്നില്‍ അറിയാതെ കാലം

എന്‍റെ ശിരസ്സില്‍ തീര്‍കുന്ന

വെള്ളിനൂലുകള്‍ ...!

ഞാന്‍ പോലും അറിയാതെ എറിഞ്ഞു തീരുമെന്‍ ജന്മം !

പണ്ട് ഒരു പെരുമഴ കാലത്തില്‍

വിധി തന്‍ നേരം പോക്കില്‍

ഉരുള്‍ പൊട്ടി തകര്‍ന്നോലിച്ചു

പോയൊരെന്‍ kunju

സ്വപ്‌നങ്ങള്‍ കൊണ്ട് നെയ്തൊരു

ജീവിതം enna pattu തൂവാല !

ഒരു നിമി നേരത്തേ സുഖ

ലഹരിക്കായ്

ദിക്കേതെന്നു അറിയാതെ

ദിശ ഏതെന്നു നോക്കാതെ

ആഞ്ഞു തുഴഞ്ഞ ചങ്ങാടം !

ചിന്നി ചിതറി ആ ഉരുല്പോട്ടലില്‍

എന്‍റെ kunju സ്വപ്നങ്ങളും

ചോരയും നീരും

ചിറകു മുള പൊട്ടാതെ എന്‍റെ

അല്പമാം മോഹങ്ങളും ...

ഇന്നും തുടികൊട്ടി പെയ്യുന്ന

വര്‍ഷ സന്ധ്യകളില്‍

കേള്‍കുന്നു ഞാന്‍ ഇന്നും

ആ തണുപ്പാല്‍ വിരുങ്ങലിച്ച

pralayathinte ഹൂങ്ങാരം !

വേദനകള്‍ എല്ലാം ഒരു

ചുടു kannuneer തുള്ളിയില്‍

ഒളിപ്പിച്ചു ഞാന്‍
കണ്ണുനീര്‍ വീണു നനഞ്ഞ
പുതപ്പിനുള്ളില്‍
തേങ്ങലായ് vingi viraykkum
dehathinte താളം !
ജീവിതം ഒരു രാത്രിയില്‍
ഉരുള്‍ പൊട്ടുമ്പോള്‍ ഉള്ള താളം !
ente ജീവിത താളം ..

No comments: