KADHAKAL...

കറുപ്പാണ് ഇരുട്ടിന്‍റെ നിറം "

" ആണോ ? ആര് പറഞ്ഞു ? "

'ശൂന്യമായ എന്തിലും ഇരുട്ടല്ലേ ?'

' എങ്ങിനെ ? "

" ശൂന്യത എവിടെയുണ്ടോ അവിടെ ഇരുട്ടാണ്‌ ..ഇരുട്ട് കണ്ണുനീരിന്റെ സാക്ഷിയാണ് !"

'പിന്നെ എന്തിനു നീ ഇരുട്ടിന്‍റെ മുഖം കറുപ്പെന്നു പറയുന്നു ?എന്തിനീ പൊയ്മുഖം നമുക്കീ ഇരുട്ടിന്‍റെ മറവില്‍ ?

വെളിച്ചത്തെയ്ക്ക് വരിക നീ ...! "

"എനിക്ക് ഇരുട്ടിനേക്കാള്‍ പേടി വെളിച്ചത്തെയാണ് !"

"അതെന്താ ?"

"വെളിച്ചത്തില്‍ ശൂന്യതയില്ല.. നിലവിളികള്‍ ആണ് എങ്ങും...എങ്ങും ഒളിഞ്ഞിരിക്കുന്ന അവ്യക്ത രൂപങ്ങളുണ്ട്...ശബ്ദമുഖരിതം..! അട്ടഹാസങ്ങള്‍ !"

പെട്ടന്ന് ആ ശബ്ദം മുറിഞ്ഞു..

.അവിടെ നിന്നൊരു കരച്ചില്‍ കേട്ടു ..

വേദനയില്‍ പിടഞ്ഞു ഞെരിഞ്ഞു അമര്‍ന്ന ഒരു കരച്ചില്‍ ഇരുട്ടിനെ ഭയന്നെന്നോണം .....

ആ കരച്ചില്‍ അടുത്ത് അടുത്ത് വന്നു ..ഒരു പൊന്‍ തിരിനാളം !..

പെട്ടന്ന് ആഞ്ഞടിച്ച ഒരു തിരയില്‍ നിലവിളിയോടൊപ്പം ആ ഇത്തിരി വെട്ടവും കുത്തിയോലിച്ചുപോയി..!

ഇരുട്ടിനെ ഭയന്ന് പിന്നെ വെളിച്ചം ഒരിക്കലും വന്നില്ല !

ആ നിലവിളി പിന്നീട് ഒരിക്കലും കേട്ടില്ല !

പിന്നീട് അങ്ങോട്ട്‌ ഞാനും ആ കട്ടകുതിയ ഇരുട്ടും കാലങ്ങളോളം തനിച്ച് !

ആ ഇരുട്ടില്‍ തനിയെ ഇരുന്നുകൊണ്ട് ഇന്നും ഞാന്‍ പഠിക്കുന്നു ..

വെളിച്ചത്തെയും അതില്‍ നിന്ന് വരുമായിരുന്ന കറുത്ത നിഴലുകളെയും അട്ടഹാസങ്ങളെയും നിലവിളികളെയും മറക്കാന്‍ ഇന്നും ഇരുട്ട് എന്നെ പടിപ്പിച്ചുകൊന്ടെയിരിക്കുന്നു.......!

പക്ഷെ എന്‍റെ പതറിയ മനസ്സിനും പിടഞ്ഞു ഒടുങ്ങിയ ഹൃദയത്തിനും ഇന്നും മറക്കാന്‍ കഴിയാത്ത ഒന്നുണ്ട് ...

ഈ മരവിച്ച ഇരുട്ടിനെ !