Thursday, April 14, 2011

എനിക്ക് പിറക്കാതെ പോയ എന്‍റെ മോള്‍ക്ക് വേണ്ടി !

എനിക്ക് പിറക്കാതെ പോയ എന്‍റെ മോള്‍ക്ക് വേണ്ടി !
ഏതോ ഒരു ഇരുള്‍ മൂടിയ ഗര്‍ഭപാത്രത്തില്‍
ആ വിശുദ്ധിയുടെ ചൂടില്‍ മയങ്ങും
എന്നോമല്‍ പൈതലേ
നീ എന്തേ ഒരു കുഞ്ഞു പൂവ് പോല്‍
എന്നില്‍ ജനിച്ചില്ല ?
എന്തേ എന്നില്‍ മാത്രം മൊട്ടിട്ടില്ല ?
എത്രയോ ജന്മമായ് ഞാന്‍ കാത്തിരുന്ന പുണ്യ ജന്മം !
എന്‍റെ ഉദരത്തിനുള്ളില്‍ നോവുകള്‍ തന്ന്‌
നീ കളിച്ചു തിമിര്‍കുന്ന സ്വപ്നവും കണ്ട്
ഈ അമ്മ ഹൃദയം നിനക്കായ്‌ മാത്രം തപിക്കുന്നു !
എന്‍ മാറിലെ സ്നേഹവും ചൂടും നിനക്ക് മാത്രം !
നിന്നെ ഊട്ടുവാന്‍ ഉറക്കുവാന്‍
നിനക്കായ് മാത്രം താരാട്ട് മൂളുവാന്‍
എത്ര കൊതിപ്പു ഞാന്‍ ഓരോ ദിനവും
ഈ ഏകാന്ത രാവുകളിലും !
പാല്‍ പുഞ്ഞിരിയുമായ് ചിണുങ്ങും
നീയെന്‍ മാലാഖ കുഞ്ഞേ ...
കുഞ്ഞി കവിളുകളില്‍ ആശ തീരെ മുത്തം തരുവാന്‍ .....
എന്നില്‍ പിറക്കാതെ പോയ നിനക്ക് വേണ്ടി
ഏഴു വര്‍ണ്ണ നൂലുകളാല്‍ കുഞ്ഞുടുപ്പുകള്‍ നെയ്തു ഞാന്‍
കരുതി വെച്ചു ഞാന്‍ എന്‍ മണിവര്‍ണ്ണ പെട്ടിയില്‍
നിനക്കായ് വാങ്ങി കൂട്ടിയ
ചുവന്ന കുഞ്ഞി കുപ്പിവളകള്‍ !
ഇരുള്‍ മൂടിയ ഈ വിരസ രാവുകളില്‍
സ്വപ്ന തുമ്പിയുടെ ചിറകിലേറി
കുഞ്ഞി കൊലുസ് കിലുക്കി നീ
എന്‍ ചാരെ അണയും നേരം
തെളിയുന്നേന്‍ മനം മഴ പെയ്തു
തോര്‍ന്ന പ്രഭാതം പോല്‍ !
ഒരിക്കലും നിരയരുതെ നിന്‍ കണ്ണുകള്‍
ഒരിക്കലും വിതുംബരുതേ നിന്‍ അധരങ്ങള്‍
എന്‍ ഉള്ളിലെ ജീവന്‍ കൊഴിയാതിരിക്കും കാലത്തോളം .....
നിന്‍ മനമൊന്നു നീറിയാല്‍ തളര്‍ന്നിടും ഞാന്‍ ഓമനേ
മായാതെ എന്നും നിറയട്ടെ
നിന്‍ അധരങ്ങളില്‍ ഒരു മനം കുളിര്‍കും പുഞ്ചിരി !
പാരില്‍ ഏറ്റവും നിഷ്കളങ്കമാം പാല്‍ പുഞ്ചിരി !
ഈ ഹൃദയം എന്നും കാത്തിരിക്കും
എന്നില്‍ നിന്‍റെ പിറവിക്കായ്!
സ്നേഹം നിറച്ചൊരു ഹൃധയവുമായ്
വിധുമ്പും മനസ്സുമായ്
ഓടി വന്നണഞ്ഞു ഇറുകെ പുനരുമെന്നു
വ്യധാ സ്വപ്നം കണ്ടു
വഴി കണ്ണുമായി കാത്തിരിപ്പു അമ്മ
എന്നില്‍ പിറക്കാതെ പോയ നിനക്കായ് മാത്രം !

(സോഫിയ )

No comments: