Thursday, April 14, 2011

ഒരു നാള്‍ ...........



ഒരു നാള്‍ - സോഫിയ
ഒരു നാള്‍ നീ വരും ആശ്വാരൂടനായ് ...
കണ്ണുകളില്‍ കറുത്ത മഷിയെഴുതി ...
ചുണ്ടുകളില്‍ ചുവന്ന ചായം പൂശി ,
കറു കറുത്തൊരു മേലങ്കിയും അണിഞ്ഞു ,
എന്‍റെ കാല്‍കലായ് നീ കാത്തു നില്കും !
ആ അജ്ഞാത ശക്തിയുടെ അനുവാദവും കാത്ത് ..!
മുള്‍മുന നിറഞ്ഞ ചാട്ടയുടെ പ്രഹരം ഏറ്റു
തെറിച്ചു വീഴും മാംസം ..!
വീണ്ടും അത് വായുവില്‍ ഉയരവേ ..
പൊട്ടിപ്പിളര്‍ന്ന നെഞ്ചിന്‍ കൂടിനുള്ളില്‍ നിന്ന് ,
തെറിച്ചു വീഴും എന്‍റെ വിറയാര്‍ന്ന ഹൃദയം !
വേദനയാല്‍ പുളയുന്ന കണ്ണുനീര്‍ അണിഞ്ഞ ,
എന്‍റെ ചെറു മന്ദഹാസം അന്ന് നിനക്ക് സ്വന്തം !
അന്ന് നീ എന്നെ അണിയിക്കും പുടവയ്ക്ക്
വെണ്മയുടെ നിറമോ അതോ ചോര ചുവപ്പോ ?
അന്ന് ഞാന്‍ എന്‍റെ ബന്ധങ്ങളാം ശിഖരത്തില്‍ നിന്ന്
മുറിച്ചു നീക്കപെട്ടവള്‍...!
ഈ നാലുകെട്ടിലെ ഇരുട്ടറയുടെ ഉള്ളില്‍ ...
മുത്തശ്ശിക്കഥകള്‍ മാറപ്പേന്ധുന്ന
ഈ ഈര്‍പ്പം നിറഞ്ഞ മുറിയില്‍ ...
ഞൊടിയിടയില്‍ വരുന്ന നിന്നെയും കാത്തു ..
ഈ വിട്ടത്ത് തൂങ്ങിയാടും എട്ടുകാലികളെ എണ്ണി
പൊട്ടി അടര്‍ന്ന ചുവരിലെ കുമ്മായവും മാന്തി
മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി
വേദനകള്‍ വിങ്ങുന്ന ഹൃദയവും താങ്ങി ....
ജീവിത ചൂളയിലെ ഉഷ്ണ കാറ്റിനാല്‍
തകര്‍ന്നടിഞ്ഞ മനസ്സുമായി ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍...
ഞാനുണ്ടാകും ഇവിടെ നിന്നെ വരവേല്‍കാന്‍..
ഇരുളടഞ്ഞ ദിനങ്ങള്‍ തന്‍ ദൈര്‍ഖ്യം ഏറിയപ്പോള്‍ ,
കിനാവുകള്‍ അടക്കം ചെയ്ത പെട്ടിയുമായി
കാലം മുന്‍പേ ഓടിമറഞ്ഞു കാത്തുനില്‍കാതെ..
ഞാന്‍ കൊതിച്ചതാണ് നിന്‍റെ സാമീപ്യം..
ദളങ്ങള്‍ കൊഴിയും ഒരു കുഞ്ഞു പൂവ് പോല്‍
ചായും ഞാന്‍ നിന്‍റെ മാറിലായ്‌...
അന്ന് നീ അലിയും ഞാനുമായി
വേണ് മേഘ ചുരുളുകള്‍ക്കിടയില്‍...
ഞാന്‍ കാണും അന്ന് ഒരു പളുങ്ക് പെട്ടി
നിന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിചൊരാ പെട്ടിയില്‍
മഞ്ഞിനാല്‍ കഴുകപ്പെട്ട എന്‍റെ തുടിക്കുന്ന ഹൃദയം...!
(സോഫിയ)

4 comments:

nasar amar said...

വളരെ നന്നായിട്ടുണ്ട് നന്ദി....

ജാലകം said...

thanks naser

nasar amar said...

മനസ്സിന്റെ ഉള്മടക്കുകളില്‍ സൂഷിച്ച ഓര്‍മയുടെ മുത്തുമണികള്‍ രഹസ്യനിധികലായ് സൂഷിച്ചു കാലത്തിന്റെ നുരുങ്ങുകണടികള്‍ പുറത്തെടുക്കുമ്പോള്‍ എന്നും ശ്രദ്ധിക്കും ആ നുരുങ്ങുകണടിയില്‍ പ്രതിബിംബിക്കുന്ന സ്വന്തം ചായ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്

Unknown said...

ഹൃദയവ്യഥയുടെ അവ്യക്തമായ അനുരണനം ആത്മാവിനുള്ളിൽ നീന്നും ഒരു ഉറവ പോലെ പൊട്ടിപ്പുററപ്പെടുന്നതു ഇവിടെ കാണാം.ശോകത്തിൽ ചാലിച്ച പ്രതികാര ദാഹം അന്തർലീനമായി
അടിവര ഇട്ടു കൊണ്ടു ഒഴുകുന്ന ഒരു പ്രണയ കാവ്യം{?} ആണൊ ഇതെനു സംശയം.. നന്നായിരിക്കുന്നു. ഭാവുകങ്ങൾ!