Tuesday, August 23, 2011
Monday, June 6, 2011
ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !
പവിത്രമാണ് പ്രണയം !ചില്ലുടഞ്ഞുപോയി മങ്ങിയ
കാഴ്ചയിലൂടെ കാണാന്‍ പറ്റാത്തതാണ് പ്രണയം!
അനശ്വരമാണ് പ്രണയം !
ത്യാഗമാണ് പ്രണയം!
സുഗന്ധമാഴയാണ് പ്രണയം !
എന്നാല്‍ അവനൊരിക്കലും അവളെ പ്രണയിചിരുന്നില്ല പോലും!
മലമുകളില്‍ സൂര്യന് ഉതിക്കുമ്പോഴും
മഞ്ഞില്‍ പെയ്തുകൊഴിഞ്ഞ ഇലകള്‍ക്കിടയിലൂടെ
വെളിച്ചം നിഴല്‍ചിത്രങ്ങള്‍ വരയ്ക്കുംബോഴും
ഇരുട്ടില്‍ മിന്നാമിന്നികള്‍ തണുത്ത മേനിയില്‍
പൂക്കളങ്ങള്‍ തീര്‍ക്കുമ്പോഴും
അവളുണ്ടായിരുന്നു എന്നും അവന് അരികില്‍
അവന്റെ ഹൃദയ താളം അറിഞ്ഞുകൊണ്ട്
അവന്റെ സ്വരം ഉണരാത്ത പാട്ടില്‍ ലയിച്ച്
അവനോടു കണ്ണില്‍ നോക്കി കഥ പറഞ്ഞ്
അവളുണ്ടായിരുന്നു അവന്റെ ഓരോ അണുവിലും
അവളുടെ കവിതകളായിരുന്നു
അവന്റെ ജീവന് !
എന്നാല്‍ അവന് അവളെ ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !
കാഴ്ചയിലൂടെ കാണാന്‍ പറ്റാത്തതാണ് പ്രണയം!
അനശ്വരമാണ് പ്രണയം !
ത്യാഗമാണ് പ്രണയം!
സുഗന്ധമാഴയാണ് പ്രണയം !
എന്നാല്‍ അവനൊരിക്കലും അവളെ പ്രണയിചിരുന്നില്ല പോലും!
മലമുകളില്‍ സൂര്യന് ഉതിക്കുമ്പോഴും
മഞ്ഞില്‍ പെയ്തുകൊഴിഞ്ഞ ഇലകള്‍ക്കിടയിലൂടെ
വെളിച്ചം നിഴല്‍ചിത്രങ്ങള്‍ വരയ്ക്കുംബോഴും
ഇരുട്ടില്‍ മിന്നാമിന്നികള്‍ തണുത്ത മേനിയില്‍
പൂക്കളങ്ങള്‍ തീര്‍ക്കുമ്പോഴും
അവളുണ്ടായിരുന്നു എന്നും അവന് അരികില്‍
അവന്റെ ഹൃദയ താളം അറിഞ്ഞുകൊണ്ട്
അവന്റെ സ്വരം ഉണരാത്ത പാട്ടില്‍ ലയിച്ച്
അവനോടു കണ്ണില്‍ നോക്കി കഥ പറഞ്ഞ്
അവളുണ്ടായിരുന്നു അവന്റെ ഓരോ അണുവിലും
അവളുടെ കവിതകളായിരുന്നു
അവന്റെ ജീവന് !
എന്നാല്‍ അവന് അവളെ ഒരിക്കലും പ്രണയിച്ചിരുന്നില്ല പോലും !
urul pottiya jeevitham...
ഉദയവും ആസ്തമയും എന്തെന്ന് അറിയാതെ
മരണത്തിന്റെത് പോലുള്ള തണുപ്പാല്‍ ചുറ്റപ്പെട്ട
എന്റെ ദിനരാത്രങ്ങള്‍ !
ഇരുള് മൂടിയ നയനങ്ങളും
അതില്‍ നിന്ന് അടര്‍ന്നു വീഴും
ചുടുനീര് കണങ്ങളും
നിറഭേദങ്ങള്‍ തിരിച്ചറിയാനാകാതെ
എന്റെ മങ്ങിയ മനസ്സും
എന്റെ രാവുകളും പകലുകളും
എന്നില്‍ അറിയാതെ കാലം
എന്റെ ശിരസ്സില്‍ തീര്‍കുന്ന
വെള്ളിനൂലുകള്‍ ...!
ഞാന്‍ പോലും അറിയാതെ എറിഞ്ഞു തീരുമെന് ജന്മം !
പണ്ട് ഒരു പെരുമഴ കാലത്തില്‍
വിധി തന് നേരം പോക്കില്‍
ഉരുള്‍ പൊട്ടി തകര്‍ന്നോലിച്ചു
പോയൊരെന്‍ kunju
സ്വപ്നങ്ങള്‍ കൊണ്ട് നെയ്തൊരു
ജീവിതം enna pattu തൂവാല !
ഒരു നിമി നേരത്തേ സുഖ
ലഹരിക്കായ്
ദിക്കേതെന്നു അറിയാതെ
ദിശ ഏതെന്നു നോക്കാതെ
ആഞ്ഞു തുഴഞ്ഞ ചങ്ങാടം !
ചിന്നി ചിതറി ആ ഉരുല്പോട്ടലില്‍
എന്റെ kunju സ്വപ്നങ്ങളും
ചോരയും നീരും
ചിറകു മുള പൊട്ടാതെ എന്റെ
അല്പമാം മോഹങ്ങളും ...
ഇന്നും തുടികൊട്ടി പെയ്യുന്ന
വര്‍ഷ സന്ധ്യകളില്‍
കേള്കുന്നു ഞാന്‍ ഇന്നും
ആ തണുപ്പാല്‍ വിരുങ്ങലിച്ച
pralayathinte ഹൂങ്ങാരം !
വേദനകള്‍ എല്ലാം ഒരു
ചുടു kannuneer തുള്ളിയില്‍
ഒളിപ്പിച്ചു ഞാന്‍
കണ്ണുനീര് വീണു നനഞ്ഞ
പുതപ്പിനുള്ളില്‍
തേങ്ങലായ് vingi viraykkum
dehathinte താളം !
ജീവിതം ഒരു രാത്രിയില്‍
ഉരുള്‍ പൊട്ടുമ്പോള്‍ ഉള്ള താളം !
ente ജീവിത താളം ..
മരണത്തിന്റെത് പോലുള്ള തണുപ്പാല്‍ ചുറ്റപ്പെട്ട
എന്റെ ദിനരാത്രങ്ങള്‍ !
ഇരുള് മൂടിയ നയനങ്ങളും
അതില്‍ നിന്ന് അടര്‍ന്നു വീഴും
ചുടുനീര് കണങ്ങളും
നിറഭേദങ്ങള്‍ തിരിച്ചറിയാനാകാതെ
എന്റെ മങ്ങിയ മനസ്സും
എന്റെ രാവുകളും പകലുകളും
എന്നില്‍ അറിയാതെ കാലം
എന്റെ ശിരസ്സില്‍ തീര്‍കുന്ന
വെള്ളിനൂലുകള്‍ ...!
ഞാന്‍ പോലും അറിയാതെ എറിഞ്ഞു തീരുമെന് ജന്മം !
പണ്ട് ഒരു പെരുമഴ കാലത്തില്‍
വിധി തന് നേരം പോക്കില്‍
ഉരുള്‍ പൊട്ടി തകര്‍ന്നോലിച്ചു
പോയൊരെന്‍ kunju
സ്വപ്നങ്ങള്‍ കൊണ്ട് നെയ്തൊരു
ജീവിതം enna pattu തൂവാല !
ഒരു നിമി നേരത്തേ സുഖ
ലഹരിക്കായ്
ദിക്കേതെന്നു അറിയാതെ
ദിശ ഏതെന്നു നോക്കാതെ
ആഞ്ഞു തുഴഞ്ഞ ചങ്ങാടം !
ചിന്നി ചിതറി ആ ഉരുല്പോട്ടലില്‍
എന്റെ kunju സ്വപ്നങ്ങളും
ചോരയും നീരും
ചിറകു മുള പൊട്ടാതെ എന്റെ
അല്പമാം മോഹങ്ങളും ...
ഇന്നും തുടികൊട്ടി പെയ്യുന്ന
വര്‍ഷ സന്ധ്യകളില്‍
കേള്കുന്നു ഞാന്‍ ഇന്നും
ആ തണുപ്പാല്‍ വിരുങ്ങലിച്ച
pralayathinte ഹൂങ്ങാരം !
വേദനകള്‍ എല്ലാം ഒരു
ചുടു kannuneer തുള്ളിയില്‍
ഒളിപ്പിച്ചു ഞാന്‍
കണ്ണുനീര് വീണു നനഞ്ഞ
പുതപ്പിനുള്ളില്‍
തേങ്ങലായ് vingi viraykkum
dehathinte താളം !
ജീവിതം ഒരു രാത്രിയില്‍
ഉരുള്‍ പൊട്ടുമ്പോള്‍ ഉള്ള താളം !
ente ജീവിത താളം ..
Thursday, June 2, 2011
mazha enikku nalkiyathu ....
ഇപ്പൊ ഇവിടെ മഴയുടെ ശബ്ദം മാത്രേയുള്ളൂ ..ഇരുട്ടിനും സുഖമുള്ള തണുപ്പ്..എന്നെ "ആത്താ" എന്ന് നീട്ടിവിളിക്കുന്ന വിക്രുതികളുടെ ശബ്ദകോലാഹലം ഇല്ല ..അവര്‍ രണ്ടുപേരും കൂടി രണ്ടു ലവ് ബെര്‍ഡ്സിനെ വളര്‍ത്തുന്നുണ്ട് ..അടുത്ത ആള്പെരുമാറ്റം കേട്ടാല്‍ അപ്പൊ തുടങ്ങും കിന്നാരം ..ഇപ്പൊ അധാണ് ഈ വീട്ടില്‍ ആളുണ്ട് എന്നതിനുള്ള ആകെയുള്ള ഒരു adayaalam !
എഴുതാനോ വായിക്കാനോ ഇരിക്കുമ്പോള്‍ മാത്രമേ ഈ ഏകാന്തത ചേരു...ജോലിയൊക്കെ കഴിഞ്ഞാല്‍ ചുറ്റുമുള്ള ലോകം എന്നിലേക്ക് കൂടുതല്‍ ചുരുങ്ങുന്നത് പോലെ തോന്നും ..ഒടുവില്‍ പുസ്തകങ്ങള്‍ തന്നെ ശരണം ! അതും കഴിഞ്ഞാല്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞു കിടക്കുന്നതുപോലെ കാലുകള്‍ ചുരുക്കി അടുപ്പിച്ചു കിടക്കും ..പുറത്തെ മഴയുടെ സംഗീതവും കേട്ട്..ഇന്ന് എന്റെ മോന് വൈകുന്നേരം വരെ ക്ലാസ്സ് ഉണ്ട് ..അവിടെയും ഇവിടെയും ഒക്കെ അവന്റെ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്നു.. മോളുടെ മുറി പിന്നെ എന്നും അവള് അടുക്കിപ്പെറുക്കി വച്ച നിലയില്‍ തന്നെ ആ ഒരേ നിറത്തിലുള്ള ജാലക വിരികളും ഒരേ സ്ഥാനത്ത് നിലകൊള്ളുന്ന കട്ടിലും മേശയും ഒക്കെ കാണുമ്പോള്‍ തന്നെ ഒരു മടുപ്പാണ്..ആള്‍പാര്‍പ്പില്ലാത്ത പോലെ..idaykkide kattilinteyum ezhuth meshayudeyum disha maattiyidunnathu enikkishtamaanu
Wednesday, May 4, 2011
ഞാന്‍ !
ഞാന്‍ !
അന്ന് നിങ്ങളെ ഭയന്ന് എന്റെ
മിഴികള്‍ ഞാന്‍ ഇറുകെ ചിമ്മിയിരുന്നു ...
ദ്രവിച്ചു തുടങ്ങിയ സ്വപ്നങ്ങളുടെ വിഴുപ്പു ഭാണ്ഡം ..
അതൊരു താങ്ങാ ഭാരമായി കടലാസ് താളുകളില്‍ കോറിയിട്ടു
എവിടെയൊക്കെയോ ചിതറി വീണ പാഴ് ചിത്രങ്ങള്‍ ...
അതാണ് പ്രതീക്ഷകള്‍ ...!
സ്വപ്ന കോട്ട തീര്‍ത്ത പുറം തോടില്‍ ഒളിക്കും
ഒരു കുഞ്ഞു ശലഭം പോലെ ഇന്ന് ഞാന്‍
പിച്ച വെയ്ക്കാന്‍ നോക്കുന്നു
വ്യധാ പാഴ് ശ്രമം !
വെട്ടി അകറ്റിയ ചിറകുമായ് ഞാന്‍ ഇവിടെ
തനിയെ കേട്ടുകൊണ്ടിരിക്കുന്നു
ബന്ധനത്തിന് ചങ്ങലകിലുക്കം ...!
ഇരുളിന് കരങ്ങളെ വകഞ്ഞു മാറ്റും
യാഥാര്ത്യങ്ങള് തന് സംഗമ കേന്ദ്രം
ഇവിടമാണ് എന്റെ സുന്ദര സ്വപ്ന ഭവനം !
വെള്ള പൂശിയ കൊച്ചു വീട്
എന്നിലെ എന്നെ തിരിച്ചറിഞ്ഞു കൊണ്ട്
നേര്‍ത്ത നീല ജാലക വിരികള്‍ വകഞ്ഞു മാറ്റി
വരുന്നു ഞാന്‍
എന്നിലെ എന്നെ കൊതിച്ചു കൊണ്ട്
ഇതൊരു അപൂര്‍ണ്ണ സുന്ദര സ്വപ്നമാനെങ്കിലും !
അന്ന് നിങ്ങളെ ഭയന്ന് എന്റെ
മിഴികള്‍ ഞാന്‍ ഇറുകെ ചിമ്മിയിരുന്നു ...
ദ്രവിച്ചു തുടങ്ങിയ സ്വപ്നങ്ങളുടെ വിഴുപ്പു ഭാണ്ഡം ..
അതൊരു താങ്ങാ ഭാരമായി കടലാസ് താളുകളില്‍ കോറിയിട്ടു
എവിടെയൊക്കെയോ ചിതറി വീണ പാഴ് ചിത്രങ്ങള്‍ ...
അതാണ് പ്രതീക്ഷകള്‍ ...!
സ്വപ്ന കോട്ട തീര്‍ത്ത പുറം തോടില്‍ ഒളിക്കും
ഒരു കുഞ്ഞു ശലഭം പോലെ ഇന്ന് ഞാന്‍
പിച്ച വെയ്ക്കാന്‍ നോക്കുന്നു
വ്യധാ പാഴ് ശ്രമം !
വെട്ടി അകറ്റിയ ചിറകുമായ് ഞാന്‍ ഇവിടെ
തനിയെ കേട്ടുകൊണ്ടിരിക്കുന്നു
ബന്ധനത്തിന് ചങ്ങലകിലുക്കം ...!
ഇരുളിന് കരങ്ങളെ വകഞ്ഞു മാറ്റും
യാഥാര്ത്യങ്ങള് തന് സംഗമ കേന്ദ്രം
ഇവിടമാണ് എന്റെ സുന്ദര സ്വപ്ന ഭവനം !
വെള്ള പൂശിയ കൊച്ചു വീട്
എന്നിലെ എന്നെ തിരിച്ചറിഞ്ഞു കൊണ്ട്
നേര്‍ത്ത നീല ജാലക വിരികള്‍ വകഞ്ഞു മാറ്റി
വരുന്നു ഞാന്‍
എന്നിലെ എന്നെ കൊതിച്ചു കൊണ്ട്
ഇതൊരു അപൂര്‍ണ്ണ സുന്ദര സ്വപ്നമാനെങ്കിലും !
Thursday, April 14, 2011
ഒരു നാള് ...........
ഒരു നാള് നീ വരും ആശ്വാരൂടനായ് ...
കണ്ണുകളില്‍ കറുത്ത മഷിയെഴുതി ...
ചുണ്ടുകളില്‍ ചുവന്ന ചായം പൂശി ,
കറു കറുത്തൊരു മേലങ്കിയും അണിഞ്ഞു ,
എന്റെ കാല്‍കലായ് നീ കാത്തു നില്കും !
ആ അജ്ഞാത ശക്തിയുടെ അനുവാദവും കാത്ത് ..!
മുള്‍മുന നിറഞ്ഞ ചാട്ടയുടെ പ്രഹരം ഏറ്റു
തെറിച്ചു വീഴും മാംസം ..!
വീണ്ടും അത് വായുവില്‍ ഉയരവേ ..
പൊട്ടിപ്പിളര്‍ന്ന നെഞ്ചിന് കൂടിനുള്ളില്‍ നിന്ന് ,
തെറിച്ചു വീഴും എന്റെ വിറയാര്‍ന്ന ഹൃദയം !
വേദനയാല്‍ പുളയുന്ന കണ്ണുനീര് അണിഞ്ഞ ,
എന്റെ ചെറു മന്ദഹാസം അന്ന് നിനക്ക് സ്വന്തം !
അന്ന് നീ എന്നെ അണിയിക്കും പുടവയ്ക്ക്
വെണ്മയുടെ നിറമോ അതോ ചോര ചുവപ്പോ ?
അന്ന് ഞാന്‍ എന്റെ ബന്ധങ്ങളാം ശിഖരത്തില്‍ നിന്ന്
മുറിച്ചു നീക്കപെട്ടവള്...!
ഈ നാലുകെട്ടിലെ ഇരുട്ടറയുടെ ഉള്ളില്‍ ...
മുത്തശ്ശിക്കഥകള്‍ മാറപ്പേന്ധുന്ന
ഈ ഈര്‍പ്പം നിറഞ്ഞ മുറിയില്‍ ...
ഞൊടിയിടയില്‍ വരുന്ന നിന്നെയും കാത്തു ..
ഈ വിട്ടത്ത് തൂങ്ങിയാടും എട്ടുകാലികളെ എണ്ണി
പൊട്ടി അടര്‍ന്ന ചുവരിലെ കുമ്മായവും മാന്തി
മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി
വേദനകള്‍ വിങ്ങുന്ന ഹൃദയവും താങ്ങി ....
ജീവിത ചൂളയിലെ ഉഷ്ണ കാറ്റിനാല്‍
തകര്‍ന്നടിഞ്ഞ മനസ്സുമായി ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍...
ഞാനുണ്ടാകും ഇവിടെ നിന്നെ വരവേല്കാന്..
ഇരുളടഞ്ഞ ദിനങ്ങള്‍ തന് ദൈര്‍ഖ്യം ഏറിയപ്പോള്‍ ,
കിനാവുകള്‍ അടക്കം ചെയ്ത പെട്ടിയുമായി
കാലം മുന്‍പേ ഓടിമറഞ്ഞു കാത്തുനില്കാതെ..
ഞാന്‍ കൊതിച്ചതാണ് നിന്റെ സാമീപ്യം..
ദളങ്ങള്‍ കൊഴിയും ഒരു കുഞ്ഞു പൂവ് പോല്‍
ചായും ഞാന്‍ നിന്റെ മാറിലായ്...
അന്ന് നീ അലിയും ഞാനുമായി
വേണ് മേഘ ചുരുളുകള്‍ക്കിടയില്‍...
ഞാന്‍ കാണും അന്ന് ഒരു പളുങ്ക് പെട്ടി
നിന്റെ നെഞ്ചോടു ചേര്‍ത്ത് പിടിചൊരാ പെട്ടിയില്‍
മഞ്ഞിനാല്‍ കഴുകപ്പെട്ട എന്റെ തുടിക്കുന്ന ഹൃദയം...!
കണ്ണുകളില്‍ കറുത്ത മഷിയെഴുതി ...
ചുണ്ടുകളില്‍ ചുവന്ന ചായം പൂശി ,
കറു കറുത്തൊരു മേലങ്കിയും അണിഞ്ഞു ,
എന്റെ കാല്‍കലായ് നീ കാത്തു നില്കും !
ആ അജ്ഞാത ശക്തിയുടെ അനുവാദവും കാത്ത് ..!
മുള്‍മുന നിറഞ്ഞ ചാട്ടയുടെ പ്രഹരം ഏറ്റു
തെറിച്ചു വീഴും മാംസം ..!
വീണ്ടും അത് വായുവില്‍ ഉയരവേ ..
പൊട്ടിപ്പിളര്‍ന്ന നെഞ്ചിന് കൂടിനുള്ളില്‍ നിന്ന് ,
തെറിച്ചു വീഴും എന്റെ വിറയാര്‍ന്ന ഹൃദയം !
വേദനയാല്‍ പുളയുന്ന കണ്ണുനീര് അണിഞ്ഞ ,
എന്റെ ചെറു മന്ദഹാസം അന്ന് നിനക്ക് സ്വന്തം !
അന്ന് നീ എന്നെ അണിയിക്കും പുടവയ്ക്ക്
വെണ്മയുടെ നിറമോ അതോ ചോര ചുവപ്പോ ?
അന്ന് ഞാന്‍ എന്റെ ബന്ധങ്ങളാം ശിഖരത്തില്‍ നിന്ന്
മുറിച്ചു നീക്കപെട്ടവള്...!
ഈ നാലുകെട്ടിലെ ഇരുട്ടറയുടെ ഉള്ളില്‍ ...
മുത്തശ്ശിക്കഥകള്‍ മാറപ്പേന്ധുന്ന
ഈ ഈര്‍പ്പം നിറഞ്ഞ മുറിയില്‍ ...
ഞൊടിയിടയില്‍ വരുന്ന നിന്നെയും കാത്തു ..
ഈ വിട്ടത്ത് തൂങ്ങിയാടും എട്ടുകാലികളെ എണ്ണി
പൊട്ടി അടര്‍ന്ന ചുവരിലെ കുമ്മായവും മാന്തി
മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി
വേദനകള്‍ വിങ്ങുന്ന ഹൃദയവും താങ്ങി ....
ജീവിത ചൂളയിലെ ഉഷ്ണ കാറ്റിനാല്‍
തകര്‍ന്നടിഞ്ഞ മനസ്സുമായി ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍...
ഞാനുണ്ടാകും ഇവിടെ നിന്നെ വരവേല്കാന്..
ഇരുളടഞ്ഞ ദിനങ്ങള്‍ തന് ദൈര്‍ഖ്യം ഏറിയപ്പോള്‍ ,
കിനാവുകള്‍ അടക്കം ചെയ്ത പെട്ടിയുമായി
കാലം മുന്‍പേ ഓടിമറഞ്ഞു കാത്തുനില്കാതെ..
ഞാന്‍ കൊതിച്ചതാണ് നിന്റെ സാമീപ്യം..
ദളങ്ങള്‍ കൊഴിയും ഒരു കുഞ്ഞു പൂവ് പോല്‍
ചായും ഞാന്‍ നിന്റെ മാറിലായ്...
അന്ന് നീ അലിയും ഞാനുമായി
വേണ് മേഘ ചുരുളുകള്‍ക്കിടയില്‍...
ഞാന്‍ കാണും അന്ന് ഒരു പളുങ്ക് പെട്ടി
നിന്റെ നെഞ്ചോടു ചേര്‍ത്ത് പിടിചൊരാ പെട്ടിയില്‍
മഞ്ഞിനാല്‍ കഴുകപ്പെട്ട എന്റെ തുടിക്കുന്ന ഹൃദയം...!
(സോഫിയ)
रहनेवालों से नहीं ,
जानेवालों से पुचो
की जिंदगी क्या चीज़ होती है .
पानेवालों से नहीं ,
खोनेवालों से पुचो
...की इज्ज़त क्या चीज़ होती है .
अमीरों को क्या देखते हो,
ज़रा गरीबों से पुचो
की दौलत क्या चीज़ होती है ,
अरे जिस ने दिल दिया है उससे नहीं ,
जिसका दिल टूटा है उससे पुचो
की मोहब्बत क्या चीज़ होती है
जानेवालों से पुचो
की जिंदगी क्या चीज़ होती है .
पानेवालों से नहीं ,
खोनेवालों से पुचो
...की इज्ज़त क्या चीज़ होती है .
अमीरों को क्या देखते हो,
ज़रा गरीबों से पुचो
की दौलत क्या चीज़ होती है ,
अरे जिस ने दिल दिया है उससे नहीं ,
जिसका दिल टूटा है उससे पुचो
की मोहब्बत क्या चीज़ होती है
മഴ .....
![]() |
.കത്തുകയാണ് സൂര്യന്...!.
.കണ്ണ് വരണ്ടു പോകുമെന്ന് തോന്നിയപ്പോള്‍ അവള് കണ്ണൊന്നു ചിമ്മി തുറന്നു
.വിയര്‍ത്തു നനഞ്ഞു വസ്ത്രം ശരീരത്തോട് ഒട്ടി ചേര്‍ന്നിരിക്കുന്നു .
."അമ്മെ " മകള്‍ തൊട്ടു വിളിച്ചു "ഇനിയും കുറെ പോണോ അമ്മെ ?"
ആ തളര്‍ന്ന മിഴികളിലെക്കും , പാറി പറന്ന മുടിയിഴകളിലെക്കും അവള് നിര്‍വികാരതയോടെ നോക്കി ..
'വേഗം നടക്കു മോളെ "അവള് പറഞ്ഞു
'അമ്മെ വെള്ളം വേണം " ഒക്കത്തിരിക്കുന്ന കുഞ്ഞി മോന് അവളുടെ തളര്‍ന്ന മുഖം തന്റെ മുഖത്തിന് നേരെ തിരിച്ചു ..
" ദേ..അവിടെ ഒരു കിണറുണ്ട് ..അവിടെ എത്തിയാല്‍ വെള്ളം കിട്ടും ട്ടോ ...ദേ ഇപ്പൊ എത്തും മോനു..."അവള് പറഞ്ഞു
ആ കുഞ്ഞി ചുണ്ടുകള്‍ ഒന്ന് വിതുമ്പി ..
അവള് കുഞ്ഞിനെ തോളിലേയ്ക്കിട്ടു..
വിശപ്പിന്റെ ആളല്‍ കാരണം വയര്‍ ഒരു വേദനയോടെ ഉള്ളിലേയ്ക്ക് വലിയുന്ന പോലെ...
പക്ഷേ ഈ കുഞ്ഞി മുഖങ്ങളിലേയ്ക്കു നോക്കുമ്പോള്‍ ആ വേദന മെല്ലെ നെഞ്ചിലേയ്ക്ക് പടരുന്നു ..
മകളുടെ കൈ മുറുകെ പിടിച്ചു അവള് ആ വഴിയിലൂടെ ഒന്ന് ആഞ്ഞു നടന്നു ..
ഈ വഴി എന്തേ ഇത്ര വിജനമായത് ..?
തിളയ്ക്കുന്ന ഉച്ച വെയിലും താനും കുട്ടികളും അല്ലാതെ വേറെയാരും ഈ ലോകത്ത് ഇല്ലെന്നു അവള്‍ക്ക് തോന്നി
അവളുടെ മനസ്സില്‍ ഒരു ഉഷ്ണ കാറ്റ് ആഞ്ഞു വീശി ..
"അമ്മെ ദേ കിണര്‍ ..വെള്ളം താ അമ്മെ "
കുഞ്ഞു മോന് വരണ്ട ശബ്ധത്തില്‍ ചിണുങ്ങി ...
"ഇവിടെ നിലക്ക് ട്ടൊ രണ്ടുപേരും ..അമ്മ വെള്ളമുണ്ടോ എന്ന് നോക്കിയിട്ട് വരാം"
അവള് കിണറിനു നേരെ നടന്നു
ഏതാനും കുറച്ചു പോട്ടുകല്ലുകള് അടുക്കി ഒരു കിണര്‍ ഉണ്ട് എന്നറിയിക്കാന്‍ വേണ്ടി ഒരു മറ ..
അല്ലാതെ വേറെ ഒന്നും ഇല്ല..ഒരു തുള്ളി വെള്ളം കിട്ടാന്‍ ഒരു വഴിയുമില്ല ...
അവള് മക്കളുടെ അടുത്തേയ്ക്ക് തളര്‍ന്നു നടന്നു
പ്രധീക്ഷയോടെ നാല് കുഞ്ഞി നക്ഷത്ര കണ്ണുകള്‍
അവളുടെ ജീവന് വറ്റിയ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി ...
ആ കണ്ണുകളില്‍ നിന്ന് തന്റെ മിഴികള്‍ പറിച്ചെടുത്ത് വിജനമായ ആ വഴിയിലേക്ക് ഒരിക്കല്‍ കൂടി
അവള് പ്രതീക്ഷയോടെ നോക്കി ..
തീകാറ്റില്‍ പറന്നുയരുന്ന പൊടി...അതൊന്നടങ്ങിയാല് ഇരു ഭാഗത്തും അറ്റം കാണാത്ത വീതിയേറിയ പാത ..
അവളില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു ...മോനെ വാരിയെടുത്ത് ഒക്കത്തിരുത്തി ..
മോളുടെ മുഖം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു " കുറെ താഴെയാണ് വെള്ളം ..മോന് കരയുന്നത് കണ്ടില്ലേ ?
നമുക്കെങ്ങിനെയും വെള്ളം എടുക്കണം ..വാ മോളെ.."
അവള് അമ്മയുടെ കൈ പിടിച്ചു തുള്ളിച്ചാടി
അമ്മയുടെ കണ്ണിലെ കണ്ണുനീരിന്റെ തിളക്കം അവള് കണ്ടില്ല ..
കിണറിന്റെ വക്കില്‍ വച്ച് അവള് തന്റെ മക്കളെ ആഞ്ഞു പുല്കി
മാറി മാറി ഉമ്മ വച്ചു..
കുട്ടികള്‍ സന്തോഷത്തോടെ വെള്ളത്തിലേക്ക് നോക്കുന്നതിനിടയില്‍
അവള് ഒരു വന്യമായ ആവേശത്തോടെ അവരെ ആഞ്ഞു തള്ളി...!
ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത ആ ഇരുട്ടിലേയ്ക്ക് !
" അമ്മേ .....!"
ഒരു ഞെട്ടലോടെ അവള് ഉണര്‍ന്നു ..ആകെ നനഞ്ഞു വിറയ്ക്കുന്നു ..
ചാരിയിരിക്കുന്ന മരത്തിന്റെ മുകളിലേയ്ക്ക് അവള് കണ്ണുകള്‍ പതുക്കെ തുറന്നു. .
മരത്തിന്റെ ഇലകളില്‍ നിന്ന് മുത്ത് മണികള്‍ പോലെ മഴത്തുള്ളികള്‍ മുഖത്തേയ്ക്കു വീണു തെറിക്കുന്നു !
"അമ്മേ ദേ ഒന്ന് നോക്യേ ...ഒന്ന് വേഗം വാ അമ്മേ ...മഴ ..! "
കുഞ്ഞി മോന് അവളുടെ കൈ പിടിച്ചു വലിച്ചു
മോള് അവളുടെ നീളന്‍ പാവാട പൊക്കി പിടിച്ചു മഴവെള്ളം കാലുകൊണ്ട് തെറിപ്പിച്ചു കളിക്കുന്നു
അവള് കരഞ്ഞുകൊണ്ട് മക്കളെ ചേര്‍ത്തുപിടിച്ചു ഉമ്മകള്‍ കൊണ്ട് മൂടി
അവളുടെ മനസ്സിലെ ഉഷ്ണ കാറ്റ് ആ മഴയില്‍ അണഞ്ഞിരുന്നു ...
തന്റെ മക്കളെ ചേര്‍ത്ത് പിടിച്ചു ആവേശത്തോടെ അവള് നടന്നു തുടങ്ങി
ഒരു പെരുമഴ പെയ്തു തോര്‍ന്ന പുതിയ പ്രഭാടതിലെയ്ക്ക് ....!
( ജീവിതത്തില്‍ ഒരു പുതു മഴ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് .........സോഫി ..)
എനിക്ക് പിറക്കാതെ പോയ എന്റെ മോള്‍ക്ക് വേണ്ടി !
എനിക്ക് പിറക്കാതെ പോയ എന്റെ മോള്‍ക്ക് വേണ്ടി !
ഏതോ ഒരു ഇരുള് മൂടിയ ഗര്‍ഭപാത്രത്തില്‍
ആ വിശുദ്ധിയുടെ ചൂടില്‍ മയങ്ങും
എന്നോമല്‍ പൈതലേ
നീ എന്തേ ഒരു കുഞ്ഞു പൂവ് പോല്‍
എന്നില്‍ ജനിച്ചില്ല ?
എന്തേ എന്നില്‍ മാത്രം മൊട്ടിട്ടില്ല ?
എത്രയോ ജന്മമായ് ഞാന്‍ കാത്തിരുന്ന പുണ്യ ജന്മം !
എന്റെ ഉദരത്തിനുള്ളില്‍ നോവുകള്‍ തന്ന്
നീ കളിച്ചു തിമിര്‍കുന്ന സ്വപ്നവും കണ്ട്
ഈ അമ്മ ഹൃദയം നിനക്കായ് മാത്രം തപിക്കുന്നു !
എന്‍ മാറിലെ സ്നേഹവും ചൂടും നിനക്ക് മാത്രം !
നിന്നെ ഊട്ടുവാന്‍ ഉറക്കുവാന്‍
നിനക്കായ് മാത്രം താരാട്ട് മൂളുവാന്
എത്ര കൊതിപ്പു ഞാന്‍ ഓരോ ദിനവും
ഈ ഏകാന്ത രാവുകളിലും !
പാല് പുഞ്ഞിരിയുമായ് ചിണുങ്ങും
നീയെന്‍ മാലാഖ കുഞ്ഞേ ...
കുഞ്ഞി കവിളുകളില്‍ ആശ തീരെ മുത്തം തരുവാന്‍ .....
എന്നില്‍ പിറക്കാതെ പോയ നിനക്ക് വേണ്ടി
ഏഴു വര്‍ണ്ണ നൂലുകളാല്‍ കുഞ്ഞുടുപ്പുകള്‍ നെയ്തു ഞാന്‍
കരുതി വെച്ചു ഞാന്‍ എന്‍ മണിവര്‍ണ്ണ പെട്ടിയില്‍
നിനക്കായ് വാങ്ങി കൂട്ടിയ
ചുവന്ന കുഞ്ഞി കുപ്പിവളകള്‍ !
ഇരുള് മൂടിയ ഈ വിരസ രാവുകളില്‍
സ്വപ്ന തുമ്പിയുടെ ചിറകിലേറി
കുഞ്ഞി കൊലുസ് കിലുക്കി നീ
എന്‍ ചാരെ അണയും നേരം
തെളിയുന്നേന് മനം മഴ പെയ്തു
തോര്‍ന്ന പ്രഭാതം പോല്‍ !
ഒരിക്കലും നിരയരുതെ നിന് കണ്ണുകള്‍
ഒരിക്കലും വിതുംബരുതേ നിന് അധരങ്ങള്‍
എന്‍ ഉള്ളിലെ ജീവന് കൊഴിയാതിരിക്കും കാലത്തോളം .....
നിന് മനമൊന്നു നീറിയാല്‍ തളര്‍ന്നിടും ഞാന്‍ ഓമനേ
മായാതെ എന്നും നിറയട്ടെ
നിന് അധരങ്ങളില്‍ ഒരു മനം കുളിര്കും പുഞ്ചിരി !
പാരില്‍ ഏറ്റവും നിഷ്കളങ്കമാം പാല് പുഞ്ചിരി !
ഈ ഹൃദയം എന്നും കാത്തിരിക്കും
എന്നില്‍ നിന്റെ പിറവിക്കായ്!
സ്നേഹം നിറച്ചൊരു ഹൃധയവുമായ്
വിധുമ്പും മനസ്സുമായ്
ഓടി വന്നണഞ്ഞു ഇറുകെ പുനരുമെന്നു
വ്യധാ സ്വപ്നം കണ്ടു
വഴി കണ്ണുമായി കാത്തിരിപ്പു അമ്മ
എന്നില്‍ പിറക്കാതെ പോയ നിനക്കായ് മാത്രം !
(സോഫിയ )
ഏതോ ഒരു ഇരുള് മൂടിയ ഗര്‍ഭപാത്രത്തില്‍
ആ വിശുദ്ധിയുടെ ചൂടില്‍ മയങ്ങും
എന്നോമല്‍ പൈതലേ
നീ എന്തേ ഒരു കുഞ്ഞു പൂവ് പോല്‍
എന്നില്‍ ജനിച്ചില്ല ?
എന്തേ എന്നില്‍ മാത്രം മൊട്ടിട്ടില്ല ?
എത്രയോ ജന്മമായ് ഞാന്‍ കാത്തിരുന്ന പുണ്യ ജന്മം !
എന്റെ ഉദരത്തിനുള്ളില്‍ നോവുകള്‍ തന്ന്
നീ കളിച്ചു തിമിര്‍കുന്ന സ്വപ്നവും കണ്ട്
ഈ അമ്മ ഹൃദയം നിനക്കായ് മാത്രം തപിക്കുന്നു !
എന്‍ മാറിലെ സ്നേഹവും ചൂടും നിനക്ക് മാത്രം !
നിന്നെ ഊട്ടുവാന്‍ ഉറക്കുവാന്‍
നിനക്കായ് മാത്രം താരാട്ട് മൂളുവാന്
എത്ര കൊതിപ്പു ഞാന്‍ ഓരോ ദിനവും
ഈ ഏകാന്ത രാവുകളിലും !
പാല് പുഞ്ഞിരിയുമായ് ചിണുങ്ങും
നീയെന്‍ മാലാഖ കുഞ്ഞേ ...
കുഞ്ഞി കവിളുകളില്‍ ആശ തീരെ മുത്തം തരുവാന്‍ .....
എന്നില്‍ പിറക്കാതെ പോയ നിനക്ക് വേണ്ടി
ഏഴു വര്‍ണ്ണ നൂലുകളാല്‍ കുഞ്ഞുടുപ്പുകള്‍ നെയ്തു ഞാന്‍
കരുതി വെച്ചു ഞാന്‍ എന്‍ മണിവര്‍ണ്ണ പെട്ടിയില്‍
നിനക്കായ് വാങ്ങി കൂട്ടിയ
ചുവന്ന കുഞ്ഞി കുപ്പിവളകള്‍ !
ഇരുള് മൂടിയ ഈ വിരസ രാവുകളില്‍
സ്വപ്ന തുമ്പിയുടെ ചിറകിലേറി
കുഞ്ഞി കൊലുസ് കിലുക്കി നീ
എന്‍ ചാരെ അണയും നേരം
തെളിയുന്നേന് മനം മഴ പെയ്തു
തോര്‍ന്ന പ്രഭാതം പോല്‍ !
ഒരിക്കലും നിരയരുതെ നിന് കണ്ണുകള്‍
ഒരിക്കലും വിതുംബരുതേ നിന് അധരങ്ങള്‍
എന്‍ ഉള്ളിലെ ജീവന് കൊഴിയാതിരിക്കും കാലത്തോളം .....
നിന് മനമൊന്നു നീറിയാല്‍ തളര്‍ന്നിടും ഞാന്‍ ഓമനേ
മായാതെ എന്നും നിറയട്ടെ
നിന് അധരങ്ങളില്‍ ഒരു മനം കുളിര്കും പുഞ്ചിരി !
പാരില്‍ ഏറ്റവും നിഷ്കളങ്കമാം പാല് പുഞ്ചിരി !
ഈ ഹൃദയം എന്നും കാത്തിരിക്കും
എന്നില്‍ നിന്റെ പിറവിക്കായ്!
സ്നേഹം നിറച്ചൊരു ഹൃധയവുമായ്
വിധുമ്പും മനസ്സുമായ്
ഓടി വന്നണഞ്ഞു ഇറുകെ പുനരുമെന്നു
വ്യധാ സ്വപ്നം കണ്ടു
വഴി കണ്ണുമായി കാത്തിരിപ്പു അമ്മ
എന്നില്‍ പിറക്കാതെ പോയ നിനക്കായ് മാത്രം !
(സോഫിയ )
ഞാനറിയുന്നു!
ഞാന്‍ നിന്റെ മഞ്ഞു തുള്ളി ..!
നിന് വിരല്‍ തുമ്പ് തൊടുമ്പോള്‍
നീയറിയാതെ വീണു ചിതറുന്ന
മഞ്ഞു തുള്ളി ....!
ഞാന്‍ നിന്റെ ഹൃദയം ..!
നിനക്കായ് നിശബ്ദം
തേങ്ങുന്ന ഹൃദയം..!
ഞാന്‍ നിന് ചുണ്ടിലെ മായാതൊരീണം !
ഇടറി വീഴുന്ന നോവു പാട്ട് ..!
ഞാന്‍ നിന്റെ ജീവന്..!
നിനക്കായ് മാത്രം എന്നും ഇവിടെ
അല്പായുസ്സാനെങ്കിലും ..!
ഹാ പാവം ...!
നീയെന്റെ കടല്‍...!
ശാന്തമാം കുഞ്ഞോളങ്ങള്‍ തത്തി കളിക്കും
നട്ടുച്ച വെയിലില്‍ വെട്ടി തിളങ്ങും കടല്‍..!
കൈ കുടന്നയില്‍ കോരിയെടുത്ത്
മാറോടണയ്ക്കും കടല്‍ ..!
കണ്ണുകളുടെ ആഴങ്ങള്‍
തേടുന്ന കടല്‍ ..!
നീ എന്റെ മഴ ..!
എന്റെ നോവുകളില്‍ പെയ്യുന്ന മഴ ..
വിങ്ങുന്ന ഹൃദയം തേടുന്ന മഴ ..
നിശ്വാസങ്ങളില്‍ കുതിരുന്ന മഴ ..!
വിതുമ്പും മിഴികളില്‍
വീണു അലിയും മഴ ...!
എനിക്കായ് പെയ്യാന്‍ വെമ്പി നില്ക്കും
സുഗന്ധ മഴ ...!
ഹാ കഷ്ടം !
കവര്‍ന്ന് എടുക്കുന്നു എല്ലാം നീ ..
കരുണ അറ്റ കാലമേ ..
ഈ കുഞ്ഞു പൂവിതളിലെ
മാരിവില്‍ നിറമാര്‍ന്ന സ്വപ്നങ്ങള്‍ ..!
എന്തിനീ പൂവിന് ഹൃദയം
കൂമ്പില്‍ നിന്ന് അടര്‍ത്തി മാറ്റി
നിന് കരാള ഹസ്തതിനാലെ..?
വീണു പൊട്ടിയ മോഹത്തിന് ചില്ലുപൊട്ടുകള്‍
വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത്
കേഴുമീ കണ്ണുകളില്‍ നിന്ന് രക്തം പൊടിയവേ ..
ഒരു മാത്ര നോക്കിയില്ല നീ ..
തച്ചുടച്ചു നിഷ്ടൂരമാം ബലിതണ്ടിനാലെ...!
ഒരു വസന്തം മുഴുവന്‍ നല്‍കാമെന്നു പറഞ്ഞിട്ടും..
ഒരു കുഞ്ഞു പൂവായി നിന്നില്‍ വിരിയാന്‍
നറുമണം തൂകാന്‍ വന്നു ഞാന്‍ ..
എന്നില്‍ വിധിച്ചത് അല്പായുസ്സാനെങ്കിലും...
കവര്നെടുത്തു നീ എന്നില്‍ നിന്നും കരുണ അറ്റ കാലമേ
എന്നില്‍ ഉള്ള വര്ണരെനുക്കള് എല്ലാം..!
നിന് വിരല്‍ തുമ്പ് തൊടുമ്പോള്‍
നീയറിയാതെ വീണു ചിതറുന്ന
മഞ്ഞു തുള്ളി ....!
ഞാന്‍ നിന്റെ ഹൃദയം ..!
നിനക്കായ് നിശബ്ദം
തേങ്ങുന്ന ഹൃദയം..!
ഞാന്‍ നിന് ചുണ്ടിലെ മായാതൊരീണം !
ഇടറി വീഴുന്ന നോവു പാട്ട് ..!
ഞാന്‍ നിന്റെ ജീവന്..!
നിനക്കായ് മാത്രം എന്നും ഇവിടെ
അല്പായുസ്സാനെങ്കിലും ..!
ഹാ പാവം ...!
നീയെന്റെ കടല്‍...!
ശാന്തമാം കുഞ്ഞോളങ്ങള്‍ തത്തി കളിക്കും
നട്ടുച്ച വെയിലില്‍ വെട്ടി തിളങ്ങും കടല്‍..!
കൈ കുടന്നയില്‍ കോരിയെടുത്ത്
മാറോടണയ്ക്കും കടല്‍ ..!
കണ്ണുകളുടെ ആഴങ്ങള്‍
തേടുന്ന കടല്‍ ..!
നീ എന്റെ മഴ ..!
എന്റെ നോവുകളില്‍ പെയ്യുന്ന മഴ ..
വിങ്ങുന്ന ഹൃദയം തേടുന്ന മഴ ..
നിശ്വാസങ്ങളില്‍ കുതിരുന്ന മഴ ..!
വിതുമ്പും മിഴികളില്‍
വീണു അലിയും മഴ ...!
എനിക്കായ് പെയ്യാന്‍ വെമ്പി നില്ക്കും
സുഗന്ധ മഴ ...!
ഹാ കഷ്ടം !
കവര്‍ന്ന് എടുക്കുന്നു എല്ലാം നീ ..
കരുണ അറ്റ കാലമേ ..
ഈ കുഞ്ഞു പൂവിതളിലെ
മാരിവില്‍ നിറമാര്‍ന്ന സ്വപ്നങ്ങള്‍ ..!
എന്തിനീ പൂവിന് ഹൃദയം
കൂമ്പില്‍ നിന്ന് അടര്‍ത്തി മാറ്റി
നിന് കരാള ഹസ്തതിനാലെ..?
വീണു പൊട്ടിയ മോഹത്തിന് ചില്ലുപൊട്ടുകള്‍
വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത്
കേഴുമീ കണ്ണുകളില്‍ നിന്ന് രക്തം പൊടിയവേ ..
ഒരു മാത്ര നോക്കിയില്ല നീ ..
തച്ചുടച്ചു നിഷ്ടൂരമാം ബലിതണ്ടിനാലെ...!
ഒരു വസന്തം മുഴുവന്‍ നല്‍കാമെന്നു പറഞ്ഞിട്ടും..
ഒരു കുഞ്ഞു പൂവായി നിന്നില്‍ വിരിയാന്‍
നറുമണം തൂകാന്‍ വന്നു ഞാന്‍ ..
എന്നില്‍ വിധിച്ചത് അല്പായുസ്സാനെങ്കിലും...
കവര്നെടുത്തു നീ എന്നില്‍ നിന്നും കരുണ അറ്റ കാലമേ
എന്നില്‍ ഉള്ള വര്ണരെനുക്കള് എല്ലാം..!
Tuesday, April 12, 2011
പെയ്തൊഴിഞ്ഞ മഞ്ഞില്‍......
-സോഫിയ ഫിറോസ്

ധൃതിയില്‍ കണ്ണാടിയില്‍ നോക്കി മുടി അലസമായി കെട്ടി വെയ്കുമ്പോള്‍ ആണ് അങ്ങിങ്ങായി വെള്ളി നൂല് പോലെയുള്ള നര കാണുന്നത് .കണ് തടത്തിനു.കീഴില്‍ ഉള്ള വരയ്ക്കു കറുപ്പ് തെളിഞ്ഞു വന്നിരിക്കുന്നു മനസ്സിലെ ഭാരിച്ച ചിന്തകളുടെ വേലിയേറ്റം കണ്ണുകളില്‍ നിഴലിച്ചു കാണാം വായിച്ചെടുക്കാന്‍ തക്ക വണ്ണം….! തന്നില്‍ നിന്ന് താനറിയാതെ നിറങ്ങള്‍ പോലും ഓടിയൊളിക്കുന്നു …വെള്ള വസ്ത്രങ്ങളോട് പ്രിയം കൂടുന്നു ..
പുറത്തു ഒരു വാഹനത്തിന്റെ ഇരമ്പല്‍ .. സമയമായി ..പിന്നെ എല്ലാം ഒന്ന് വേഗതയില്‍ ആക്കി . കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു എല്ലാവരോടും നിറഞ്ഞ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചു അവള് ഇറങ്ങി ..എന്തോ ……..വേണമെന്ന് വച്ചിട്ടും ഈ കണ്ണുകളില്‍ നനവ് പടരുന്നില്ല കണ്ണുകളുടെ ഈ കുസൃതി കൊണ്ടാവാം ”ധിക്കാരി ” “ജാടക്കാരി ” “തന്റെടി” എന്നീ വിശേഷണങ്ങള്‍ അവള്‍ക്കു സ്വന്തമാണ് ..! “മാറിയിരുന്നോളൂ ഇന്ന് ഞാന്‍ ഡ്രൈവ് ചെയ്തോളാം കുറെ ആയില്ലേ …” ഡ്രൈവര്‍ രാമേട്ടന് സ്നേഹം കലര്‍ന്ന വിനയത്തോടെ മാറി ഇരുന്നു …പാടത്തിന്റെ കരയിലൂടെയുള്ള നീണ്ട വഴിയിലൂടെ വാഹനം പതുക്കെ ഒഴുകി നീങ്ങി …തന്റെ പ്രിയ ഗാനങ്ങള്‍ അടങ്ങിയ cd നേരത്തേ തന്നെ രാമേട്ടന് പ്ലേ ചെയ്തു വച്ചിരുന്നു “പ്രാവുകള്‍ കുറുകുന്നു …മനസ്സില്‍ പ്രണയം ഉരുകുന്നു …..” മനസ്സിനെ എവിടെയൊക്കെയോ കൊണ്ട് പോകുന്ന ശബ്ദ ലയം…
പാടത്ത് നിന്ന് ചൂടില്‍ ഉയര്‍ന്നു പൊങ്ങുന്ന ആവിയില്‍ പച്ച നെല്കതിരിന്റെ മണവുമായി വരുന്ന ഉഷ്ണ കാറ്റ് മുഖത്ത് തട്ടി പോകുന്നു .. കുറച്ചു കൂടി പോയാല്‍ വിശാലമായ ആമ്പല്‍ പാടത്തിന്റെ കരയിലൂടെയാണ് യാത്ര …ആ ചിന്ത അവളില്‍ തെല്ലിട ഒരു ഉന്മേഷം നിറച്ചു … വാഹനത്തിന്റെ വേഗം കൂടി നേരത്തേ എത്തിയാല്‍ കിട്ടുന്ന കുറച്ചു സമയം അവിടെ ചിലവഴികാം …ഇനി ഒരിക്കലും ആ വഴി പോകാന്‍ പറ്റിയില്ലെങ്കിലോ? അപ്പോഴേയ്കും വൈകുന്നേരം ആകും …സായാഹ്നങ്ങളില്‍ അവിടുത്തെ കാഴ്ചകള്‍ അവള്‍ക് എന്നും ഹൃദ്യമായിരുന്നു .പ്രഭാതങ്ങളിലെ ശാന്ധതയില് ആമ്പല്‍ പാടങ്ങളില്‍ മഞ്ഞു പെയ്തിറങ്ങുന്നതും , സൂര്യ കിരണങ്ങള്‍ ഏറ്റു ചിരിക്കുന്ന വെളുത്ത ആമ്പല്‍ പൂക്കളുടെ ഉത്സവവും എന്നും അവള് മനസ്സില്‍ ഓര്‍ക്കുന്ന ചിത്രങ്ങളായിരുന്നു …പക്ഷെ …
“മാളുവേ ..വലത്തോട്ടാണ് ട്ടോ ” സ്വന്തം ശിരസ്സില്‍ അവള് പതുക്കെയൊന്നു തട്ടി ..അബദ്ധം പിണഞ്ഞ കൊച്ചു കുട്ടിയെ പോലെ ..ഇനി ഈ വഴി തുടങ്ങുകയായി അറ്റം കാണാത്ത ആമ്പല്‍ പാഠങ്ങള്‍ !..അവള് കാര്‍ നിറുത്തി ..
..” കുറച്ചു നേരം കഴിഞ്ഞു പോകാല്ലേ രാമേട്ടാ ?…
“…ഓ…ഞാനൊന്ന് പുകച്ചിട്ടു വരാം …വല്ല ചായയോ മറ്റോ ….? ”
“ഏയ് …ഒന്നും വേണമെന്നില്ല …..രാമേട്ടന് പോയി കഴിച്ചു വന്നോളൂ …ട്ടോ…”
“ഓ….”
അവള് കാറ്റത്ത് അനുസരണ ഇല്ലാതെ പാറികളിക്കുന്ന നീണ്ട മുടി അലസമായി കെട്ടി വച്ചു. സായാഹ്ന സൂര്യന്റെ ചെന്നിറം അവളുടെ മുഖം തെല്ലു ചുവപ്പിച്ചു ..
“നിന്റെ മനസ്സില്‍ എന്ത് തോനുന്നു ഇപ്പോള്‍ ? “
“ഈ പൂക്കളില്‍ ഒരു പൂവായത് പോലെ തോന്നുവാ …”
“ഊം….”
എന്നും മിഴി പൂട്ടാതെ ചിരിച്ചുകൊണ്ടിരിക്കാന്‍ ..ഈ കഴുകിതുടച്ചത് പോലെയുള്ള ആകാശത്ത് തിളങ്ങുന്ന സൂര്യനെയും , മിന്നുന്ന നക്ഷത്രങ്ങളെയും പെയ്തിറങ്ങുന്ന മഞ്ഞും കണ്ടുകൊണ്ടു അവസാനം വരെ ……”
“ആ പൂവിനു അവകാശികള്‍ ആരെങ്കിലും വന്നാലോ ? “
“എന്റെ ലോകത്ത് ഇടം കുറവാണ്….നിനക്കറിയില്ലേ …”
“ഒരിക്കല്‍ നിന്റെ ലോകം വലുതായാലോ “
” ആ ലോകം മുഴുവന്‍ നിന്റെ ഗന്ധം നിറയും …നിന്റെ മുഴങ്ങുന്ന ശബ്ധതാല്‍ മുഖരിതമാകും എന്റെ ലോകം…!..”
അവന് ചിരിച്ചു …നെറ്റിയിലേക്ക് അലസമായി ഒഴുകുന്ന മുടിയും ..വെള്ളാരം കണ്ണുകളും സൂര്യന്റെ പോക്കുവെയില്‍ ഏറ്റു കൂടുതല്‍ സുന്ദരമായത് പോലെ തോന്നി അവള്‍ക്…
“നിനക്കോ ?”
അവനിലേക്ക് പതിയെ ചാരി അസ്തമയ സൂര്യനിലേക്കു കണ്ണ് നാട്ടു അവള് ചോദിച്ചു ..ഒരു ചെറു പുഞ്ചിരിയോടെ ഒരു കളിമണ്ണ് ചെപ്പ് അവന് അവളുടെ ഉള്ളം കയ്യില്‍ വെച്ചു..അവള് അത് തുറന്നു ..അതില്‍ നിറയെ ചോര തുള്ളികള്‍ പോലെയുള്ള മഞ്ചാടി കുരു …! ഒരു കറുത്ത മഷി പേനയും ! “എന്റെ ഹൃദയമാണ് ! “…വീശിയടിച്ച ഈറന്‍ കാറ്റില്‍ അവന്റെ സ്വരം അവള് കേട്ടു..ചോദ്യങ്ങള്‍ നിഴലിട്ട നിറഞ്ഞു വരുന്ന കണ്ണുകളാല്‍ അവള് അവനെ നോക്കിയപ്പോള്‍ അവന് ദൂരേയ്ക്ക് വിരല്‍ ചൂണ്ടി….ആമ്പല്‍ പാടത്തിന്റെ അങ്ങേ അറ്റത്ത് പകുതിയോളം മറഞ്ഞ സൂര്യന് വല്ലാത്ത വശ്യ ഭംഗി …വെളുത്ത പൂകള് ഇളം ചുവപ്പ് നിറം ചൂടിയിരുന്നു അപ്പോള്‍ …!
അവള് ബാഗ് തുറന്ന് ആ വെളുത്ത കടലാസ് പെട്ടി കയ്യില്‍ എടുത്തു പാടത്തിന്റെ കരയിലെ പുല്ലില്‍ ഇരുന്നുകൊണ്ട് അവള് വിറയ്ക്കുന്ന കൈകളാല്‍ ആ പെട്ടി തുറന്നു..അതില്‍ ആ കറുത്ത മഷി പേനയും കളിമണ്ണ് ചെപ്പും ..! നെഞ്ചോടു ചേര്‍ത്തുപിടിച്ചു അല്പനേരം കണ്ണുകളടച്ചു ഇരുന്നു ..ജീവനുള്ളത് പോലെ ഒരു തുടിപ്പ് അവള്‍ക് അനുഭവപ്പെട്ടു !
” ചേച്ചീ പൂ വേണോ ? “
അവള് പതുക്കെ കണ്ണുതുറന്നു …ഒരുകയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പൂകൂടയില്‍ മുല്ല , മറുകയ്യില്‍ ഉരുകി തീരാറായ ഐസ് ഫ്രൂട്ട് ..
“വേണോ ചേച്ചി ? “
“കുറച്ചു മതി ട്ടോ ” അവന് തീരാറായ ഐസ് ഫ്രൂട്ട് വലിച്ചെറിഞ്ഞ് മുഖം ചെരിച്ചു കൈകൊണ്ടു ചിറി തുടച്ചു …പിന്നെ കൂട താഴെ വെച്ച് ഒരു മുഴം അളന്നു പൊട്ടിച്ചു നീട്ടി …അവള് കാശ് കൊടുത്തു ..
“പത്തു രൂപയെ ആയുള്ളൂ ചേച്ചി ” അവന് ആ കാശ് അവളുടെ നേരെ നീട്ടി …അവള് പൂ മുടിയില്‍ തിരുകികൊണ്ട് അവനെ നോക്കി ചിരിച്ചു ..ഒരു പുഞ്ചിരിയോടെ ആ കാശ് അവന് കീശയില്‍ തിരുകി ..പിന്നെ ഒരു മൂളിപാട്ടോടെ ഓടിപ്പോയി ..
“ഇനി പോവാ ല്ലെ ?” നടന്നു അടുത്ത് എത്തിയ രമേട്ടനോടായി അവള് പറഞ്ഞു …അവള് ബാക്ക് സീറ്റില്‍ കയറി ..ഇനി സ്റ്റേഷന് എത്തുന്ന വരെ കുറച്ചു നേരം ഈ സായാഹ്ന ഭംഗിയില്‍ ലയിച്ച് ഓര്‍മ്മകളുടെ തിരകള്കിടയില് ഊളിയിട്ട് ….അങ്ങിനെ നൂലില്ലാ പട്ടം കണക്കെ …!…
” ഇനി ഇയ്യ് ഇവിടെ ഒരു നേരം നിക്കാന്‍ പാടില്ല ! നീ ഇയ്യ് ഒന്ന് തെണ്ടി നടക്കുന്നത് കാണണം ഇനിയെങ്കിലും .കുറെ കാലം സുഖായിട്ട് ഇവിടെ കഴിഞ്ഞു
കൂടിയില്ലേ
? എന്താച്ചാ എട്തിട്ടു പോയ്കോ പുറത്ത്…! “
കണ്ണുനീര് തീര്‍ത്ത മങ്ങിയ മറയിലൂടെ. അവള് അവസാനമായി എല്ലാവരെയും നോക്കി ..ഭാധ്യതകളുടെ ഭാണ്ട കെട്ടുകള്‍ .ഓരോന്നായി അഴിച്ചുകൊണ്ടിരുന്നു അവര്‍ ..
“അവനോ മനുഷ്യനെ കൊണ്ട് പറയിപ്പിച്ചു അവന്റെ പാട്ടിനു ..ഞി വരുവോ പൊവ്വുഓ എന്താച്ചാ ആയ്കോട്ടെ …ഇയ്യ് ഞങ്ങക്ക് ഇപ്പോത്തെ അവസ്തേല് ഒരു ഭാരം തന്നെയാണ് ..!..”
ശൂന്യമായ മനസ്സോടെ അവള് അന്ന് ആ പടികളിറങ്ങി ..ഇടറി വീഴാതിരിക്കാന്‍ നന്നേ പാടുപെട്ടു !
“ഒന്ന് അവിടെ നിക്ക് ” അത് അവനാണ് ..പേ പിടിച്ച നായയുടെ വായില്‍ നിന്നും ഉമിനീര് വരുന്നത് പോലെയാണ് അയാളുടെ വായില്‍ നിന്ന് വെള്ളം ഒലിക്കുന്നതു എന്നവള്‍ക്ക് തോന്നി .
.” ആരെന്തു പറഞ്ഞാലും അനക്ക് ഞാനില്ലേ …?..ഇയ്യ് ഇവിടെ റാണിയെ പോലെ കഴിയും …അവളൊക്കെ അവളുടെ പാട്ടിനു പോട്ടെ !…”
അയാളുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി ..ദംഷ്ട്രകള്‍ നീണ്ടു വരുന്നുണ്ടോ ..? മുന്നിലെ കാഴ്ചകള്‍ മങ്ങുന്നത് പോലെ …പുക മറ തീര്‍ത്ത മഞ്ഞിനിടയിലൂടെ നീണ്ട നഖമുള്ള വിരലുകള്‍ നീണ്ടുവന്നു അവളുടെ കഴുത്തില്‍ പിടി മുറുക്കി ….ഒരിറ്റു ശ്വാസത്തിനായി അവള് കൈകാലിട്ടടിച്ചു പിടഞ്ഞു ! കണ്ണുകള്‍ തുറിച്ചു….!
‘സ്റ്റേഷന് എത്തി മാളു “
അവള് ഞെട്ടി എഴുന്നേറ്റു ….!…പുറത്ത് മഴ ചാറി തുടങ്ങിയിരുന്നു …ധൃതി പിടിച്ച ഒരു പുതിയ ലോകത്ത് എത്തിയ പോലെ ആകെ ഒരു ശബ്ദ കോലാഹലം ട്രാഫിക് ബ്ലോക്ക് ആണ് …
“എന്നാ ഞാന്‍ ഇറങ്ങുകയാ രാമേട്ടാ ….പോയി വര ട്ടോ
“ബാഗ് ഞാന്‍ എടുത്തോളാം മാളു “
“വേണ്ട രാമേട്ടന് പൊയ്ക്കോ എനിക്കിതൊക്കെ ഇപ്പൊ ഒരു ശീലമായില്ലേ !”
” സമയം വൈകിക്കേണ്ട മോള് ചെല്ല് “
“ഓ ….പിന്നെ കാണാം ..”
അവള് കൈവീശി …പിന്നെ ഓര്‍മകളില്‍ മുഴുകി അവള് റോഡിനു മറു വശത്തേയ്ക്ക് നടന്നു ..
ഒരു തീ വെളിച്ചം പോലെ എന്തോ ഒന്ന് വന്നിടിച്ചതായി തോന്നി …! ഒരു വല്ലാത്ത ശബ്ദം…! വായില്‍ നിറയുന്ന ചോര ചുവ …!വല്ലാത്ത ദാഹം ! നാവു ഉള്ളിലേയ്ക്ക് വലിയുന്ന പോലെ ..! ചെവിയ്ക്കരികില്‍ ഒഴുകുന്ന നനവിന് ചുവപ്പുനിറം ! ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍ നിലവിളിയോടെ ഉറ്റു നോക്കുന്നു ! ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു ഒന്ന് പിടഞ്ഞു ..ഒരു തവണ മാത്രം…പിന്നെ ആ ചുണ്ടില്‍ ഒരു പുഞ്ചിരി മാത്രം മായാതെ അവശേഷിച്ചു…!
അയാളുടെ കാലിനു ചുവട്ടിലേയ്കായി ഒരു മണ് ചെപ്പു ഉരുണ്ടു വന്നു നിന്നു..അയാള്‍ അതെടുത്തു നോക്കി അതില്‍ കുറച്ചു മന്ജാടികുരുക്കള്‍..! എതിര്‍വശത്തായി ഒരു ജനക്കൂട്ടം !. “കുട്ടികളെ നോക്ക് …എന്താണെന്ന് നോക്കിയിട്ട് വരാം “..അയാള്‍ ഭാര്യയോടായി പറഞ്ഞു ആ ആള്കൂട്ടത്തിനു നേരെ നടന്നു …
അയാള്‍ കണ്ടു ചിതറി തെറിച്ച , ചുവന്ന മുത്തുകള്‍ ചൂടിയ ആ വെള്ള ആമ്പല്‍ പൂവിനെ …
ഒന്നേ നോകിയുള്ളൂ അയാള്‍ …
പിന്നെ തിരിഞ്ഞു നടന്നു ..ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ …വിങ്ങുന്ന ഹൃദയവുമായി ..മറ്റൊരു അനാഥ ഹൃദയം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അയാള്‍ നടന്നു ……ആമ്പല്‍ പാടങ്ങളില്‍ അപ്പോള്‍ പെയ്തൊഴിഞ്ഞ മഞ്ഞിനോടുവില് മഴ പെയ്യുകയായിരുന്നു !…
എവിടെയ്കാണ് നീ ?
എവിടെയ്കാണ് നീ ? പൂവുകളില്‍ നിന്ന് പൂവുകളിലെയ്കോ ? ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊന്നിലെയ്കോ? മായുന്നുവോ വര്‍ണ്ണ രേണുക്കള്‍ നീയറിയാതെ നിന് ചിറകുകളില്‍ നിന്ന് ..! വരിക നീ എന്‍ ചിറകിനു ജീവനേകാന്‍ ! നിറം ചാര്‍ത്തുക നീ എന്‍ കൊഴിഞ്ഞ കിനാകള്ക്ക് ഏഴു വര്‍ണങ്ങള്‍ അണിയാം ഒരു മേയ്യായ് ! ഇരുട്ടാണിവിടം എന്നാലും ... വരൂ നീ ഒന്നായ് നമുക്ക് വെട്ടി തിളങ്ങാം .. ഈ പ്രകാശത്തിനും... ഈ അഴകിന് വര്‍ണ്ണ വിസ്മയങ്ങള്കും.... ഈ ഈറന്‍ സന്ധ്യകള്കും.... ഈ സുഗന്ധ യാമങ്ങള്കും..... അല്പായുസ്സാനെങ്കിലും....!
daivathinte viralukal........
"അവള് ഒരു മാലാഖയാണ് ..സോഫി ." "ഒരു മാലാഖയോ ?" "അവളാണ് എല്ലാത്തിന്റെയും ആത്മം.".. "മാലാഖയെ കണ്ടോ ?" "അവളെന്നെയും കണ്ടില്ല " "വരുമായിരികുമല്ലേ ?" "ഉം ...." "എന്നോട് നീരസമുണ്ടോ ?" "ഏയ് ...എന്റെ കണ്നിലോട്ടോന്നു നോക്കിയേ .." "വയ്യ .. ഞാനൊന്ന് തനിച്ചിരുന്നോട്ടെ ?" "ഞാന്‍ പോകുന്നു .. എന്നും ഞാന്‍ നീ പറയുമ്പോള്‍ പോകാറുണ്ട് ഇന്നും പതിവ് പോലെ ഞാനാണ് പോകേണ്ടവള്‍................" "അതെ അതായിരിക്കട്ടെ അവസാനത്തെ വാക്ക്.". bye സോഫി .." പൊടുന്നനെ ഒരു ഇടിനാദം ..ആ വീടാകെ കുലുങ്ങി.. മുറിയില്‍ ആകെ ഒരു നീല വെളിച്ചം നിറഞ്ഞു അവള് ഗോവണി വഴി താഴേയ്ക്ക് ഓടി വാതില്‍ വിരികള്‍ വകഞ്ഞു മാറ്റി പുറത്തെയ്ക് മഴ ഇരുട്ട് കുത്തി പെയ്യുന്നു .... സോഫി മൈതാനത്തിലൂടെ ഓടി വെള്ള gown കാലില്‍ ഒട്ടിപ്പിടിച്ചു കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ അവള്‍ക് നേരെ ആരോ ഓടി വരുന്നത് പോലെ തോന്നി വീഴാന്‍ പോയ അവളെ താങ്ങി .... ചൂട് വെള്ളം നിറഞ്ഞു മങ്ങിയ കണ്ണുകള്‍ ഇറുക്കെ ചിമ്മി തുറന്നു അവള് മുഖം അമര്‍ത്തി തുടച്ചു .. മിന്നല്‍ വെളിച്ചത്തില്‍ അയാള്‍ അവളെ അണച്ച് പിടിച്ചുകൊണ്ട് ചോദിച്ചു "നിനക്കെന്താണ് സംഭവിക്കുന്നത് " "എനിക്കറിയില്ല" അവള് കരയാന്‍ തുടങ്ങി ഒരു ദുസ്വപ്നം പോലെ .... വീണ്ടും ഒരു മിന്നല്‍ പാഞ്ഞു ആ വെളിച്ചത്തില്‍ അവള് കണ്ടു അവളുടെ വിരലുകള്‍ മുറുക്കി പിടിച്ചിരിക്കുന്ന ദൈവത്തിന്റെ വിരലുകള്‍ . തണുത്ത നനവുള്ള നീണ്ട വിരലുകള്‍...
തനിച്ച്....!
ഒരിക്കലും മുഴങ്ങാത്ത calling ബെല്‍ ...
കാറ്റില്‍ ഇളകാത്ത ജാലക വിരികള്‍ ....
ജാലകത്തിനപ്പുറം സൂര്യനെ നോക്കി
പകചെന്നോണം നില്കുന്നൊരു ഉണ്നിപ്പൂവ് !
മഷി ഒഴിഞ്ഞു എന്റെ എഴുത്ത് പുസ്തകത്തില്‍
മരിചെന്നോണം കിടക്കുന്ന എന്റെ പേന!
അടുക്കളയില്‍ ഒഴിഞ്ഞ പാത്രങ്ങള്‍....
അലമാരയില്‍ പൂപ്പല്‍ മണം വന്നു തുടങ്ങിയ
പുതുവസ്ത്രങ്ങള്‍ !
തൊലി പൊളിഞ്ഞു തുടങ്ങിയ എന്റെ പുതിയ ചെരുപ്പ്...
ഒഴിഞ്ഞ ഇന്‍ ബോക്സ് ഉള്ള എന്റെ ഫോണ്‍ .....
എന്നെ പൊതിഞ്ഞിരിക്കുന്ന മരവിച്ച തണുപ്പ് !
ബാറ്റരി കഴിഞ്ഞു നിന്ന് പോയ ക്ലോക്ക് ...
വലിയ കണ്ണുകളില്‍ ഇരുട്ടിന്റെ ശൂന്യതയുമായി
തുറിച്ചു നോക്കുന്ന എന്റെ കമ്പ്യൂട്ടര്‍ !
വെളിച്ചത്തെ ഭയന്ന് ഓടി ഒളിച്ച
എന്റെ ഒഴിഞ്ഞ മനസ്സ് !
ഞാന്‍ തനിച്ചാണ് ... ഇതാണ് സത്യം..
കാറ്റില്‍ ഇളകാത്ത ജാലക വിരികള്‍ ....
ജാലകത്തിനപ്പുറം സൂര്യനെ നോക്കി
പകചെന്നോണം നില്കുന്നൊരു ഉണ്നിപ്പൂവ് !
മഷി ഒഴിഞ്ഞു എന്റെ എഴുത്ത് പുസ്തകത്തില്‍
മരിചെന്നോണം കിടക്കുന്ന എന്റെ പേന!
അടുക്കളയില്‍ ഒഴിഞ്ഞ പാത്രങ്ങള്‍....
അലമാരയില്‍ പൂപ്പല്‍ മണം വന്നു തുടങ്ങിയ
പുതുവസ്ത്രങ്ങള്‍ !
തൊലി പൊളിഞ്ഞു തുടങ്ങിയ എന്റെ പുതിയ ചെരുപ്പ്...
ഒഴിഞ്ഞ ഇന്‍ ബോക്സ് ഉള്ള എന്റെ ഫോണ്‍ .....
എന്നെ പൊതിഞ്ഞിരിക്കുന്ന മരവിച്ച തണുപ്പ് !
ബാറ്റരി കഴിഞ്ഞു നിന്ന് പോയ ക്ലോക്ക് ...
വലിയ കണ്ണുകളില്‍ ഇരുട്ടിന്റെ ശൂന്യതയുമായി
തുറിച്ചു നോക്കുന്ന എന്റെ കമ്പ്യൂട്ടര്‍ !
വെളിച്ചത്തെ ഭയന്ന് ഓടി ഒളിച്ച
എന്റെ ഒഴിഞ്ഞ മനസ്സ് !
ഞാന്‍ തനിച്ചാണ് ... ഇതാണ് സത്യം..
സമയം .....
ഇനിയും വായിച്ചു തീരാത്ത വരികള്‍ ..
ഇനിയും എഴുതി തീരാത്ത കഥകള്‍
ഇനിയുമേറെ കാണുവാന്‍ ഉണ്ട് നിറങ്ങള്‍ !
കണ്ടു തീരാത്ത കാഴ്ചകള്‍ ഏറെ
ഇനിയുമുണ്ട് കേള്കാന് സുന്ദര ഗാനങ്ങള്‍
ഇനിയുമുണ്ട് സ്മരിക്കാന്‍ പ്രിയമേറെ ഉള്ള മുഖങ്ങള്‍ !
കുറച്ചു സമയം കൂടി ഞാന്‍ കടമെടുതോട്ടെ കാലമേ ?
കുറച്ചു ദൂരം കൂടി നടന്നോട്ടെ ഞാന്‍ ?
ഏറെ ഞാന്‍ തളരുമെങ്കിലും ,
കുറച്ചു നേരം കൂടി കടമെടുതോട്ടെ ഞാന്‍ ?
ഇനിയുമുണ്ടേറെ തളര്‍ന്ന മനസ്സുകളില്‍ ചേക്കേറാന്‍
കേട്ട് മതിവരാത്ത രാഗമായ് പെയ്തിറങ്ങാന്‍..!
ഇനിയുമുണ്ടേറെ എനിക്ക് ചെയ്തു തീര്‍ക്കാന്‍
അരുതേ ...തട്ടിയെടുത്തീടല്ലേ കാലമേ എന്റെ
സമയം ഗണിച്ചു വച്ച കണക്കു പുസ്തകത്തെ ..
തിരിച്ചു നല്ക നീ കാലമേ കുറച്ചെങ്കിലും
ഞാന്‍ നടന്നോട്ടെ കുറച്ചു ദൂരം കൂടി
പാദങ്ങള്‍ക്കു കീഴെ ചുട്ടു പൊള്ളും എങ്കിലും
ഈ ഇരുട്ടിലെ ആത്മാവിനു ഉണ്ട് ഇനിയുമേറെ
ഹൃദയങ്ങളില്‍ പ്രതീക്ഷ തന് വെളിച്ചമേകാന്‍
ഇനിയും എഴുതി തീരാത്ത കഥകള്‍
ഇനിയുമേറെ കാണുവാന്‍ ഉണ്ട് നിറങ്ങള്‍ !
കണ്ടു തീരാത്ത കാഴ്ചകള്‍ ഏറെ
ഇനിയുമുണ്ട് കേള്കാന് സുന്ദര ഗാനങ്ങള്‍
ഇനിയുമുണ്ട് സ്മരിക്കാന്‍ പ്രിയമേറെ ഉള്ള മുഖങ്ങള്‍ !
കുറച്ചു സമയം കൂടി ഞാന്‍ കടമെടുതോട്ടെ കാലമേ ?
കുറച്ചു ദൂരം കൂടി നടന്നോട്ടെ ഞാന്‍ ?
ഏറെ ഞാന്‍ തളരുമെങ്കിലും ,
കുറച്ചു നേരം കൂടി കടമെടുതോട്ടെ ഞാന്‍ ?
ഇനിയുമുണ്ടേറെ തളര്‍ന്ന മനസ്സുകളില്‍ ചേക്കേറാന്‍
കേട്ട് മതിവരാത്ത രാഗമായ് പെയ്തിറങ്ങാന്‍..!
ഇനിയുമുണ്ടേറെ എനിക്ക് ചെയ്തു തീര്‍ക്കാന്‍
അരുതേ ...തട്ടിയെടുത്തീടല്ലേ കാലമേ എന്റെ
സമയം ഗണിച്ചു വച്ച കണക്കു പുസ്തകത്തെ ..
തിരിച്ചു നല്ക നീ കാലമേ കുറച്ചെങ്കിലും
ഞാന്‍ നടന്നോട്ടെ കുറച്ചു ദൂരം കൂടി
പാദങ്ങള്‍ക്കു കീഴെ ചുട്ടു പൊള്ളും എങ്കിലും
ഈ ഇരുട്ടിലെ ആത്മാവിനു ഉണ്ട് ഇനിയുമേറെ
ഹൃദയങ്ങളില്‍ പ്രതീക്ഷ തന് വെളിച്ചമേകാന്‍
എന്റെ സൂര്യന് !
അക്ഷരങ്ങളായ് ജ്വലിച്ചു നിന്ന സൂര്യന്
മനസ്സില്‍ വിരുന്നെത്തും മാരിവില്ലിന്
എന്നും തുണയായ സൂര്യന് !
അന്ന് ഞാന്‍ അറിയുന്നു
നീ എന്നില്‍ ഒരാവേശമായ്
കത്തിജ്വലിക്കുന്നതും
ഈ പേനത്തുമ്പില്‍
ഒരിറ്റു തീവെട്ടം ഏകുന്നതും
അതില്‍ നിന്നുതിരുന്ന അക്ഷരങ്ങള്‍
എന്റെ ഹൃദയത്തില്‍ പടരുന്നതും
എന്നില്‍ ഏഴുനിറങ്ങള്‍ ചാലിച്ച
വെളിച്ചത്താല്‍ നിറക്കുന്നതും !
ഇരുട്ടില്‍ ഈര്പ്പമണിഞ്ഞ ഈ
വാക്കുകള്‍ പൊട്ടിയ മുറിയുടെ നടുവില്‍
നിന്റെ ഉദയവും കാത്തു
ഞാന്‍ തനിയെ
പൊന്‍ കിരണങ്ങളാല്‍ തലോടി
നീ ഉണര്‍ത്തും എന്റെ സൂര്യകാന്തി പാടം
ഒന്നാകെ പൂക്കുന്ന സ്വപ്നവും കണ്ട്..............
അതിലൊരു പൂവായ് വിടര്‍ന്നു നിന്റെ
തലോടലേല്ക്കാന്...ആദ്യമായും അവസാനമായും ...!
നിന്റെ സ്വര്‍ണ്ണ വര്‍ണ്ണം എന്‍ വിരല്‍ തുമ്ബാലെ
ഞാന്‍ തൊട്ടെടുക്കുന്ന ആ സുവര്‍ണ്ണ നിമിഷം !
ആദ്യമായും അവസാനമായും
മനസ്സില്‍ വിരുന്നെത്തും മാരിവില്ലിന്
എന്നും തുണയായ സൂര്യന് !
അന്ന് ഞാന്‍ അറിയുന്നു
നീ എന്നില്‍ ഒരാവേശമായ്
കത്തിജ്വലിക്കുന്നതും
ഈ പേനത്തുമ്പില്‍
ഒരിറ്റു തീവെട്ടം ഏകുന്നതും
അതില്‍ നിന്നുതിരുന്ന അക്ഷരങ്ങള്‍
എന്റെ ഹൃദയത്തില്‍ പടരുന്നതും
എന്നില്‍ ഏഴുനിറങ്ങള്‍ ചാലിച്ച
വെളിച്ചത്താല്‍ നിറക്കുന്നതും !
ഇരുട്ടില്‍ ഈര്പ്പമണിഞ്ഞ ഈ
വാക്കുകള്‍ പൊട്ടിയ മുറിയുടെ നടുവില്‍
നിന്റെ ഉദയവും കാത്തു
ഞാന്‍ തനിയെ
പൊന്‍ കിരണങ്ങളാല്‍ തലോടി
നീ ഉണര്‍ത്തും എന്റെ സൂര്യകാന്തി പാടം
ഒന്നാകെ പൂക്കുന്ന സ്വപ്നവും കണ്ട്..............
അതിലൊരു പൂവായ് വിടര്‍ന്നു നിന്റെ
തലോടലേല്ക്കാന്...ആദ്യമായും അവസാനമായും ...!
നിന്റെ സ്വര്‍ണ്ണ വര്‍ണ്ണം എന്‍ വിരല്‍ തുമ്ബാലെ
ഞാന്‍ തൊട്ടെടുക്കുന്ന ആ സുവര്‍ണ്ണ നിമിഷം !
ആദ്യമായും അവസാനമായും
ഇരുട്ട് മറക്കാന്‍ പഠിപ്പിച്ചത്......!
" കറുപ്പാണ് ഇരുട്ടിന്റെ നിറം "
" ആണോ ? ആര് പറഞ്ഞു ? "
'ശൂന്യമായ എന്തിലും ഇരുട്ടല്ലേ ?'
' എങ്ങിനെ ? "
" ശൂന്യത എവിടെയുണ്ടോ അവിടെ ഇരുട്ടാണ് ..ഇരുട്ട് കണ്ണുനീരിന്റെ സാക്ഷിയാണ് !"
'പിന്നെ എന്തിനു നീ ഇരുട്ടിന്റെ മുഖം കറുപ്പെന്നു പറയുന്നു ?എന്തിനീ പൊയ്മുഖം നമുക്കീ ഇരുട്ടിന്റെ മറവില്‍ ?
വെളിച്ചത്തെയ്ക്ക് വരിക നീ ...! "
"എനിക്ക് ഇരുട്ടിനേക്കാള്‍ പേടി വെളിച്ചത്തെയാണ് !"
"അതെന്താ ?"
"വെളിച്ചത്തില്‍ ശൂന്യതയില്ല.. നിലവിളികള്‍ ആണ് എങ്ങും...എങ്ങും ഒളിഞ്ഞിരിക്കുന്ന അവ്യക്ത രൂപങ്ങളുണ്ട്...ശബ്ദമുഖരിതം..! അട്ടഹാസങ്ങള്‍ !"
പെട്ടന്ന് ആ ശബ്ദം മുറിഞ്ഞു..
.അവിടെ നിന്നൊരു കരച്ചില് കേട്ടു ..
വേദനയില്‍ പിടഞ്ഞു ഞെരിഞ്ഞു അമര്‍ന്ന ഒരു കരച്ചില് ഇരുട്ടിനെ ഭയന്നെന്നോണം .....
ആ കരച്ചില് അടുത്ത് അടുത്ത് വന്നു ..ഒരു പൊന്‍ തിരിനാളം !..
പെട്ടന്ന് ആഞ്ഞടിച്ച ഒരു തിരയില്‍ നിലവിളിയോടൊപ്പം ആ ഇത്തിരി വെട്ടവും കുത്തിയോലിച്ചുപോയി..!
ഇരുട്ടിനെ ഭയന്ന് പിന്നെ വെളിച്ചം ഒരിക്കലും വന്നില്ല !
ആ നിലവിളി പിന്നീട് ഒരിക്കലും കേട്ടില്ല !
പിന്നീട് അങ്ങോട്ട് ഞാനും ആ കട്ടകുതിയ ഇരുട്ടും കാലങ്ങളോളം തനിച്ച് !
ആ ഇരുട്ടില്‍ തനിയെ ഇരുന്നുകൊണ്ട് ഇന്നും ഞാന്‍ പഠിക്കുന്നു ..
വെളിച്ചത്തെയും അതില്‍ നിന്ന് വരുമായിരുന്ന കറുത്ത നിഴലുകളെയും അട്ടഹാസങ്ങളെയും നിലവിളികളെയും മറക്കാന്‍ ഇന്നും ഇരുട്ട് എന്നെ പടിപ്പിച്ചുകൊന്ടെയിരിക്കുന്നു.......!
പക്ഷെ എന്റെ പതറിയ മനസ്സിനും പിടഞ്ഞു ഒടുങ്ങിയ ഹൃദയത്തിനും ഇന്നും മറക്കാന്‍ കഴിയാത്ത ഒന്നുണ്ട് ...
ഈ മരവിച്ച ഇരുട്ടിനെ !
" ആണോ ? ആര് പറഞ്ഞു ? "
'ശൂന്യമായ എന്തിലും ഇരുട്ടല്ലേ ?'
' എങ്ങിനെ ? "
" ശൂന്യത എവിടെയുണ്ടോ അവിടെ ഇരുട്ടാണ് ..ഇരുട്ട് കണ്ണുനീരിന്റെ സാക്ഷിയാണ് !"
'പിന്നെ എന്തിനു നീ ഇരുട്ടിന്റെ മുഖം കറുപ്പെന്നു പറയുന്നു ?എന്തിനീ പൊയ്മുഖം നമുക്കീ ഇരുട്ടിന്റെ മറവില്‍ ?
വെളിച്ചത്തെയ്ക്ക് വരിക നീ ...! "
"എനിക്ക് ഇരുട്ടിനേക്കാള്‍ പേടി വെളിച്ചത്തെയാണ് !"
"അതെന്താ ?"
"വെളിച്ചത്തില്‍ ശൂന്യതയില്ല.. നിലവിളികള്‍ ആണ് എങ്ങും...എങ്ങും ഒളിഞ്ഞിരിക്കുന്ന അവ്യക്ത രൂപങ്ങളുണ്ട്...ശബ്ദമുഖരിതം..! അട്ടഹാസങ്ങള്‍ !"
പെട്ടന്ന് ആ ശബ്ദം മുറിഞ്ഞു..
.അവിടെ നിന്നൊരു കരച്ചില് കേട്ടു ..
വേദനയില്‍ പിടഞ്ഞു ഞെരിഞ്ഞു അമര്‍ന്ന ഒരു കരച്ചില് ഇരുട്ടിനെ ഭയന്നെന്നോണം .....
ആ കരച്ചില് അടുത്ത് അടുത്ത് വന്നു ..ഒരു പൊന്‍ തിരിനാളം !..
പെട്ടന്ന് ആഞ്ഞടിച്ച ഒരു തിരയില്‍ നിലവിളിയോടൊപ്പം ആ ഇത്തിരി വെട്ടവും കുത്തിയോലിച്ചുപോയി..!
ഇരുട്ടിനെ ഭയന്ന് പിന്നെ വെളിച്ചം ഒരിക്കലും വന്നില്ല !
ആ നിലവിളി പിന്നീട് ഒരിക്കലും കേട്ടില്ല !
പിന്നീട് അങ്ങോട്ട് ഞാനും ആ കട്ടകുതിയ ഇരുട്ടും കാലങ്ങളോളം തനിച്ച് !
ആ ഇരുട്ടില്‍ തനിയെ ഇരുന്നുകൊണ്ട് ഇന്നും ഞാന്‍ പഠിക്കുന്നു ..
വെളിച്ചത്തെയും അതില്‍ നിന്ന് വരുമായിരുന്ന കറുത്ത നിഴലുകളെയും അട്ടഹാസങ്ങളെയും നിലവിളികളെയും മറക്കാന്‍ ഇന്നും ഇരുട്ട് എന്നെ പടിപ്പിച്ചുകൊന്ടെയിരിക്കുന്നു.......!
പക്ഷെ എന്റെ പതറിയ മനസ്സിനും പിടഞ്ഞു ഒടുങ്ങിയ ഹൃദയത്തിനും ഇന്നും മറക്കാന്‍ കഴിയാത്ത ഒന്നുണ്ട് ...
ഈ മരവിച്ച ഇരുട്ടിനെ !
ഇന്നെന്റെ പ്രഭാതത്തിനു ഇളം നീല നിറം !
പരിശുധിയുടെയും സുഗന്ധത്തിന്റെയും
വെള്ള കലര്‍ന്ന നീല നിറം !
എന്റെ ജാലകവിരിയ്ക്കിടയിലൂടെ
അരിച്ചിറങ്ങുന്ന ഇളം തെന്നലിനുമുണ്ടൊരു
കാട്ടു മുല്ലയുടെ ഗന്ധം !
പച്ചിലകളുടെ തുമ്പില്‍ നിന്നുതിര്‍ന്നു വീഴും
മഞ്ഞു കണങ്ങള്‍ക്കും അതേ നീല നിറം !
പുറത്തു ഒരിത്തിരി നാണത്തോടെ
എന്നെ നോക്കിയിരിക്കുന്നൊരു ഉണ്ണിപ്പൂവിനും
കൂട്ടായ് വന്നു അരികില്‍
വെള്ളയില്‍ ചുവപ്പണിഞ്ഞ ഒരു ചിത്രശലഭം !
ഇനിയുമെനിക്കെത്ര
പ്രഭാതങ്ങളുന്ടെന്നു അറിയില്ലെന്നാലും
ഒരിക്കലും മരിക്കാത്ത പ്രേമമാണ്
എനിക്കീ മഞ്ഞു പെയ്തിറങ്ങുന്ന പാടങ്ങളോടും
മഞ്ഞുതുള്ളിയാല്‍ കിരീടമണിഞ്ഞ
പച്ച നെല്ക്കതിരുകളെയും ....
ഒരിക്കലീ നിറക്കാഴ്ചകള്‍
എന്നില്‍നിന്നു മറഞ്ഞുപോകും എങ്കിലും
ഈ സുഗന്ധം ഞാന്‍ അറിയാതെപോകുമെങ്കിലും
ഒരിക്കലും മായ്ക്കപ്പെടാതിരിക്കട്ടെ
ഈ നിറങ്ങളൊന്നും തന്നെ!
ഒരിക്കലും മറയ്ക്കപ്പെടതിരിക്കട്ടെ
ഈ വര്‍ണ്ണങ്ങള്‍ ഒന്നും നമ്മുടെ
ആരുടേയും ഹൃദയങ്ങളില്‍ നിന്നും !
പരിശുധിയുടെയും സുഗന്ധത്തിന്റെയും
വെള്ള കലര്‍ന്ന നീല നിറം !
എന്റെ ജാലകവിരിയ്ക്കിടയിലൂടെ
അരിച്ചിറങ്ങുന്ന ഇളം തെന്നലിനുമുണ്ടൊരു
കാട്ടു മുല്ലയുടെ ഗന്ധം !
പച്ചിലകളുടെ തുമ്പില്‍ നിന്നുതിര്‍ന്നു വീഴും
മഞ്ഞു കണങ്ങള്‍ക്കും അതേ നീല നിറം !
പുറത്തു ഒരിത്തിരി നാണത്തോടെ
എന്നെ നോക്കിയിരിക്കുന്നൊരു ഉണ്ണിപ്പൂവിനും
കൂട്ടായ് വന്നു അരികില്‍
വെള്ളയില്‍ ചുവപ്പണിഞ്ഞ ഒരു ചിത്രശലഭം !
ഇനിയുമെനിക്കെത്ര
പ്രഭാതങ്ങളുന്ടെന്നു അറിയില്ലെന്നാലും
ഒരിക്കലും മരിക്കാത്ത പ്രേമമാണ്
എനിക്കീ മഞ്ഞു പെയ്തിറങ്ങുന്ന പാടങ്ങളോടും
മഞ്ഞുതുള്ളിയാല്‍ കിരീടമണിഞ്ഞ
പച്ച നെല്ക്കതിരുകളെയും ....
ഒരിക്കലീ നിറക്കാഴ്ചകള്‍
എന്നില്‍നിന്നു മറഞ്ഞുപോകും എങ്കിലും
ഈ സുഗന്ധം ഞാന്‍ അറിയാതെപോകുമെങ്കിലും
ഒരിക്കലും മായ്ക്കപ്പെടാതിരിക്കട്ടെ
ഈ നിറങ്ങളൊന്നും തന്നെ!
ഒരിക്കലും മറയ്ക്കപ്പെടതിരിക്കട്ടെ
ഈ വര്‍ണ്ണങ്ങള്‍ ഒന്നും നമ്മുടെ
ആരുടേയും ഹൃദയങ്ങളില്‍ നിന്നും !
Subscribe to:
Posts (Atom)